ടി20 ലോകകപ്പ്: ഓസ്ട്രേലിയയുടെ സൂപ്പര്‍ താരങ്ങള്‍ ടീമില്‍ തിരിച്ചെത്തി

സിഡ്നി: ടി20 ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്ട്രേലിയന്‍ ടീമില്‍ മൂന്ന് സൂപ്പര്‍ താരങ്ങള്‍ അടക്കം ഏഴ് പ്രധാന കളിക്കാര്‍ ടീമില്‍ തിരിച്ചെത്തി. പതിനഞ്ചംഗ ടീമാണ് ലോകകപ്പിനായി ഓസ്ട്രേലിയ പ്രഖ്യാപിച്ചത്. ഒക്ടോബറിലാണ് ടി20 ലോക കപ്പ് തുടങ്ങുന്നത്.

മുന്‍നിര ബാറ്റ്സ്മാന്‍മാരായ സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍ പേസര്‍മാരിലെ അപകടകാരി പാറ്റ് കമ്മിന്‍സ് എന്നിവരാണ് ഓസീസ് ടീമില്‍ തിരിച്ചെത്തിയ പ്രമുഖര്‍. കൂടാതെ, ഓള്‍റൗണ്ടര്‍മാരായ ഗ്ലെന്‍ മാക്സ്‌വെല്‍, മാര്‍ക്വസ് സ്‌റ്റോയിനസ് എന്നിവരെയും മടക്കിവിളിച്ചു. സീം ബൗളര്‍മാര്‍ക്കൊപ്പം സ്പിന്നിനും പ്രാധാന്യം നല്‍കിയ ടീമില്‍ ആദം സാംപ, ആഷ്ടണ്‍ അഗര്‍, മിച്ചല്‍ സെപ്സണ്‍ എന്നിവരുമുണ്ട്.

കാല്‍മുട്ടിനു പരിക്കേറ്റ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ലോകകപ്പിന് മുമ്ബ് സുഖം പ്രാപിക്കുമെന്നാണ് ഓസ്ട്രേലിയ കണക്കുകൂട്ടുന്നത്. ഏകദിനത്തില്‍ വന്‍ശക്തികളാണെങ്കിലും ടി20 ലോകകപ്പ് ജയിക്കാന്‍ ഓസീസിന് ഇതുവരെ സാധിച്ചിട്ടില്ല. ആ കുറവ് പരിഹരിക്കനാവും ഓസ്ട്രേലിയ യുഎഇയില്‍ എത്തുന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

പഞ്ചാബില്‍ കുഴല്‍ക്കിണറില്‍ വീണ 6 വയസ്സുകാരന്‍ മരിച്ചു

  ബെയ്‌റാംപൂര്‍: പഞ്ചാബിലെ ബെയ്‌റാംപൂരില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ ആറ് വയസ്സുകാരന്‍ മരിച്ചു. തെരുവുനായ്ക്കള്‍ വിടാതെ പിന്തുടര്‍ന്ന് ഓടുമ്ബോഴാണ് ഋത്വിക് എന്ന കുട്ടി കുഴല്‍ക്കിണറിലേക്ക് പതിച്ചത്. ഒമ്ബത് മണിക്കൂറിനു ശേഷമാണ് പുറത്തെടുക്കാനായത്. 65 മീറ്റര്‍ താഴെ...

പെട്രോള്‍ വില ഇനി ദിവസവും വികസിക്കും; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

ഇന്ധനവില കുറച്ചതുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പരിഹാസം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പെട്രോള്‍ വില ഇനി ദിവസവും വികസിക്കും എന്നാണ് കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി പറഞ്ഞത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ...

തൊഴിലധിഷ്ഠിത മാസീവ്  ഓപ്പണ്‍ ഓണ്‍ലൈന്‍ കോഴ്്‌സുകള്‍ വികസിപ്പിച്ച് കുസാറ്റ്

  കൊച്ചി: സമൂഹത്തിലെ എല്ലാ ആളുകളിലേക്കും പ്രത്യേകിച്ച്് ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക്് അവരുടെ അറിവിന്റെ ചക്രവാളങ്ങള്‍ വിശാലമാക്കുന്നതിനും മികച്ച അദ്ധ്യാപന-പഠന വിഭവങ്ങളിലേക്കുള്ള പ്രവേശനത്തിനും സവിശേഷമായ ഒരു വിദ്യാഭ്യാസ അവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ കൊച്ചി...