തിരുവനന്തപുരം മുതൽ കാസർകോട് വരെ ഹാപ്പിനെസ്സ് ട്രക്കുമായി ഓട്ടോബാൻ

 

 

14 ജില്ലകളും സഞ്ചരിച്ച് ഓരോ ഷോറൂമിലെയും സന്ദർശകർക്ക് സമ്മാനങ്ങൾ നൽകിയാണ് റാലി മുന്നോട്ട് പോകുന്നത്

കഴക്കൂട്ടം ആർ. ടി. ഓ ജെറാഡ്. ജെ, ഓട്ടോബാൻ എക്സ്ചേഞ്ച് ഹാപ്പിനെസ്സ് ട്രക്ക് റാലി ഫ്ലാഗ് ഓഫ് ചെയുന്നു

18- ജനുവരി-2023, തിരുവനന്തപുരം : സംസ്ഥാനത്തെ ഭാരത് ബെൻസിന്റെ ഔദ്യോഗിക ഡീലറായ ഓട്ടോബാൻ ട്രക്കിംഗ്, റെഡ് എഫ് എമ്മിന്റെ സഹകരണത്തോടെ തിരുവനന്തപുരം മുതൽ കാസർകോട് വരെ ഹാപ്പിനസ് ട്രക്കുമായി യാത്ര ആരംഭിച്ചു. എല്ലാ ജില്ലകളിലും സഞ്ചരിച്ച്, ഉപഭോക്താക്കൾക്ക് സമ്മാനങ്ങൾ നൽകിയാണ് റാലി മുന്നോട്ട് പോകുന്നത്. യാത്രയുടെ ആദ്യഘട്ടം കഴക്കൂട്ടം ജോയിന്റ് ആർ ടി ഓ ജെറാഡ് ജെ ഫ്ലാഗ് ഓഫ് ചെയ്തു.

ഭാരത് ബെൻസിന്റെ എക്സ്ചെയ്ഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി നടത്തുന്ന ഈ റാലിയിൽ ജില്ലകളിൽ ട്രക്ക് കാണാൻ ഒത്തുകൂടുന്നവർക്കായി നിപ്പോൺ ഗ്രൂപ്പിന്റെ ഭക്ഷ്യ ഉൽപ്പന്നമായ യമ്മിവാലീ, വിവിധ സമ്മാനങ്ങളും ലഖുഭക്ഷണങ്ങളും നൽകും. ഇത് കൂടാതെ ജില്ലകളിലേ പ്രധാനപ്പെട്ട പൊതുസ്ഥലങ്ങളിലും, ഭാരത് ബെൻസ് ഷോറൂമുകളിലും (ഓട്ടോബാൻ ട്രക്കിങ്) ട്രക്ക് നിർത്തും. രാത്രികളിൽ അവിടെ തങ്ങുകയും പുലർച്ചെ അവിടെന്ന് യാത്ര പുനരാരംഭിക്കുകയും ചെയ്യും .

“മികച്ച പ്രകടനവും സുരക്ഷയും വാഗ്ദാനം ചെയുന്ന വാഹനങ്ങളാണ് ഭാരത് ബെൻസിന്റേത് . ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ ഉപയോഗിച്ച് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ നിരവധി ഡ്രൈവർമാർക്കും ഓപ്പറേറ്റർമാർക്കും ഭാരത് ബെൻസിന്റെ ഈ എക്സ്ചേഞ്ച് പ്രോഗ്രാം സഹായകരമാകുമെന്ന് ഉറപ്പാണ്. ഈ പരിപാടിയുടെ ഭാഗമാവാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്നും ഓട്ടോ ബാൻ ഫാമിലിക്ക് പുത്തനുണർവ് നൽകുന്ന ക്യാമ്പയിനായി ഇത് മാറട്ടെയെന്നും ചടങ്ങ് ഫ്ലാഗ് ഓഫ് ചെയ്ത്കൊണ്ട് ജോയിന്റ് ആർ ടി ഓ ജെറാഡ് ജെ അഭിപ്രായപ്പെട്ടു.

ആറ്റിങ്ങലിൽ നിന്ന് 18-ന് യാത്ര ആരംഭിക്കുന്ന ഹാപ്പിനസ് ട്രക്ക് 30-ന് കാസർകോട് എത്തും., ഓപ്പറേറ്റർമാർക്കും ഡ്രൈവർമാർക്കും എക്സ്ചേഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ട്രക്കുകളുടെ മൂല്യനിർണ്ണയവും ഓട്ടോബാൻ സൗജന്യമായി വാഗ്ദാനം ചെയ്യുന്നു., ഇൻഫ്ലുവെൻസേഴ്സ്, ഓട്ടോബാനിലേയും യമ്മി വാലിയിലെയും ഉദ്യോഗസ്ഥർ, റെഡ് എഫ്എം റേഡിയോ ജോക്കികളും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുത്തു.

 

 

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഇന്ധന സെസ് പിൻവലിക്കില്ല: കെഎൻ ബാലഗോപാൽ

നവകേരള സൃഷ്ടിക്കായുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ. ക്ഷേമ പദ്ധതികൾ തുടരാൻ നികുതി നിർദേശങ്ങൾ അതെ രീതിയിൽ തുടരും. പെട്രോളിനും ഡീസലിനും ഏർപ്പെടുത്തിയ സെസ് പിൻവലിക്കില്ലെന്നും ധനമന്ത്രി വ്യക്തമാക്കി. അതെസമയം,...

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കും: നിർദ്ദേശവുമായി കേന്ദ്രം

പ്രണയ ദിനം കൗ ഹഗ്ഗ് ഡേ ആചരിക്കാൻ കേന്ദ്ര  നിർദേശം. കേന്ദ്ര മൃഗസംരക്ഷണ ബോർഡാണ് ‘കൗ ഹഗ് ഡേ’ എന്ന നിർദേശം നൽകിയത്.  മൃഗങ്ങളോടുള്ള അനുകമ്പ വളർത്തുകയാണു ഇതിലൂടെ ലക്ഷ്യമെന്ന്    വിശദീകരണം....

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...