അവതാര്‍ 2: രണ്ടാഴ്ചക്കുള്ളില്‍ ആഗോള കളക്ഷന്‍ 7000 കോടി; ഇന്ത്യയില്‍ നിന്ന് 300 കോടി

പ്രേക്ഷകര്‍ ഏറെ കാത്തിരുന്ന സിനിമയാണ് ജെയിംസ് കാമറൂണിന്റെ ‘അവതാര്‍: ദ വേ ഓഫ് വാട്ടര്‍’. ചിത്രം പുറത്തിറങ്ങി രണ്ടാഴ്ചക്കുള്ളില്‍ ആഗോള ബോക്‌സ് ഓഫീസില്‍ 7000 കോടി കളക്ഷനാണ് നേടിയത്.

ഇന്ത്യയില്‍ നിന്ന് 300 കോടിയാണ് സിനിമ സ്വന്തമാക്കിയത്. ചിത്രം 1 ബില്യണ്‍ ഡോളറിന്റെ നേട്ടം കൈവരിക്കുമെന്ന് പ്രതീക്ഷയിലാണ് സിനിമാ പ്രേമികള്‍.

എന്നാല്‍ , അവതാര്‍ 2 ബില്യണ്‍ ഡോളര്‍ മറികടക്കുമെന്ന് സംവിധായകന്‍ ജെയിംസ് കാമറൂണ്‍ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി ഒരു അഭിമുഖത്തില്‍ സംസാരിക്കവെ പറഞ്ഞിരുന്നു. ഡിസംബര്‍ 16-നാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. പ്രേക്ഷകരില്‍ നിന്നും സിനിമാ നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണമാണ് സിനിമക്ക് ലഭിച്ചത്.

ഡിസംബര്‍ 24 ശനിയാഴ്ച 21 കോടി രൂപയാണ് ഇന്ത്യയില്‍ നിന്ന് സിനിമ നേടിയത്. എന്നാല്‍ ഡിസംബര്‍ 25 ഞായറാഴ്ച മാത്രം സിനിമക്ക് 24-26 കോടിക്ക് അടുത്താണ് കളക്ഷന്‍ ലഭിച്ചത്. അവതാര്‍ -2 ലോകമെമ്ബാടും 600 മില്യണ്‍ ഡോളറും വടക്കേ അമേരിക്കന്‍ ബോക്സ് ഓഫീസില്‍ 250 മില്യണും കടന്നതായി ട്രേഡ് അനലിസ്റ്റ് രമേഷ് ബാല ട്വീറ്ററില്‍ കുറിച്ചു. അതായത് ചിത്രം ഇതുവരെ ആകെ 850 മില്യണ്‍ ഡോളര്‍ ( ഏകദേശം 7000 കോടി രൂപ) ബോക്‌സ് ഓഫീസ് വരുമാനമാണ് നേടിയിരിക്കുന്നത്‌.

‘അവതാര്‍: ദി വേ ഓഫ് വാട്ടര്‍’, സ്‌കോട്ട് ഡെറിക്‌സണ്‍ സംവിധാനം ചെയ്ത് ഡോക്ടര്‍ സ്ട്രേഞ്ചിന്റെ ബോക്‌സ് ഓഫീസ് വരുമാനമായ 900 മില്യണ്‍ മറികടക്കുമെന്നാണ് ഇന്റര്‍നാഷണല്‍ ട്രെയ്ഡ് അനലിസ്റ്റുകള്‍ പ്രവചിക്കുന്നത്. 2009 ലാണ് ജെയിംസ് കാമറൂണിന്റെ അവതാര്‍ റിലീസ് ചെയ്തത്. നീണ്ട 13 വര്‍ഷത്തിന് ശേഷമാണ് ഇതിന്റെ രണ്ടാം ഭാഗമായ ‘ അവതാര്‍: ദ വേ ഓഫ് വാട്ടര്‍’ തിയേറ്ററുകളില്‍ എത്തിയത്. ഈ ഭാഗം പൂര്‍ണമായും ജേക്കിനേയും നെയിത്രിയെയും കേന്ദീകരിച്ചുള്ളതാണ്.

ഇന്ത്യയില്‍ മാത്രം 3800 ല്‍ ഏറെ സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിച്ചത്. 3 മണിക്കൂര്‍ 12 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. 1832 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. ഇന്ത്യയില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ എന്നിങ്ങനെ ആറ് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ലോകമെമ്ബാടുമുള്ള മള്‍ട്ടിപ്ലെക്‌സ് തിയേറ്റരുകളിലെല്ലാം ചിത്രത്തിന് വലിയ പ്രീ ബുക്കിംഗ് ലഭിച്ചിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...