ഹോളിവുഡ് ചിത്രം അവതാര്‍ 2 കേരളത്തില്‍ പ്രദര്‍ശിപ്പിക്കില്ലെന്ന് ഫിയോക് .വിതരണക്കാര്‍ കൂടുതല്‍ തുക ചോദിക്കുന്നതാണ് വിലക്കിന് കാരണം.
ഡിസംബര്‍ 16നാണ് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുന്നത്. ഡിസ്നി കമ്ബനിയാണ് ചിത്രം കേരളത്തിലും വിതരണം. റിലീസ് ചെയ്യുന്ന ആദ്യ ആഴ്ചയില്‍ തിയേറ്റര്‍ വിഹിതത്തിന്റെ അറുപത് ശതമാനമാണ് വിതരണക്കാര്‍ ചോദിക്കുന്നത്. എന്നാല്‍ 55 ശതമാനത്തിന് മുകളില്‍ ഒരുതരത്തിലും വിഹിതം നല്‍കാനാവില്ലെന്നാണ് തിയേറ്റര്‍ ഉടമകളുടെ നിലപാട്.