ആഗ്രഹങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി പൂര്‍ത്തിയാക്കി ക്രിക്കറ്റില്‍ കാസര്കോടിെന്റ അഭിമാന താരമായ തളങ്കര സ്വദേശി മുഹമ്മദ് അസ്ഹറുദ്ദീന്. സയ്യിദ് മുഷ്താഖ് അലി ടി 20യില്‍ ഓപണറായി ഇറങ്ങി മിന്നുന്ന പ്രകടനം കാഴ്ചവെച്ചാണ് സ്വപ്നത്തിലേക്ക് അസ്ഹര്‍ ബൗണ്ടറി പായിച്ചത്.
വ്യാഴാഴ്ച നടന്ന താരലേലത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ആണ് അസ്ഹറുദ്ദീനെ സ്വന്തമാക്കിയത്. ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിക്കൊപ്പം കളിക്കണമെന്ന ആഗ്രഹവും ഇതോടൊപ്പം പൂവണിയും. വിവരമറിഞ്ഞതോടെ തളങ്കരയിലും പരിസരങ്ങളിലും ആഘോഷം തുടങ്ങി. തളങ്കര ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് സൊസൈറ്റിയിലൂടെയാണ് (ടി.എ.എസ്.എസ്) 26കാരനായ അസ്ഹര്‍ ക്രിക്കറ്റ് പരിശീലനമാരംഭിച്ചത്.