അഴീക്കലില്‍ വള്ളംമറിഞ്ഞ് നാലുപേര്‍ മരിച്ചു

കൊല്ലം: അഴീക്കലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് നാല് തൊഴിലാളികള്‍ മരിച്ചു. ആലപ്പുഴ വലിയഴീക്കല്‍ ഭാഗത്തുനിന്ന് മത്സ്യബന്ധനത്തിനു പോയ ഓംകാരം എന്ന വള്ളമാണ് അപകടത്തില്‍പ്പെട്ടത്. സുനില്‍ ദത്ത്, സുമദേവന്‍, തങ്കപ്പന്‍, ശ്രീകുമാര്‍ എന്നിവരാണ് മരണപ്പെട്ടതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തങ്കപ്പന്‍, ശികുമാര്‍ എന്നിവര്‍ ആലപ്പുഴ വലിയതുറ സ്വദേശികളാണ്. അഴിക്കല്‍ സ്വദേശിയാണ് സുനില്‍ ദത്ത്.വള്ളത്തില്‍ ആകെ 16 പേരുണ്ടായിരുന്നുവെന്നാണ് വിവരം. 12 പേരെ വിവിധ വള്ളങ്ങളിലായി കരയ്ക്കെത്തിച്ചതായിട്ടാണ് വിവരം. അഴിക്കലില്‍ നിന്ന് ഏകദേശം ഒരു നോട്ടിക്കല്‍ മൈല്‍ ദുരത്ത് വെച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. അപകടത്തിന്റെ കാരണം വ്യക്തമല്ല.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ആലിയാ ഭട്ട് അമ്മയാകുന്നു

ബോളിവുഡ് താരം ആലിയാ ഭട്ടും റൺബീർ കപൂറും ആദ്യത്തെ കൺമണിയെ വരവേൽക്കാനൊരുങ്ങുന്നു. ആലിയാ ഭട്ട് ഗർഭിണിയാണെന്ന വാർത്ത താരം ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചു. ‘ഞങ്ങൾ കുഞ്ഞ്….ഉടൻ വരും’ എന്നാണ് ആലിയ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഒപ്പം സ്‌കാൻ...

യൂസ്ഡ് കാര്‍ ബിസിനസ്സുകള്‍ക്ക് വിരാമമിട്ട് ഒല

യൂസ്ഡ് കാറുകള്‍ വിരാമമിടാനുള്ള തീരുമാനവുമായി ഒല. ആരംഭിച്ച് ഒരു വര്‍ഷത്തിനുള്ളിലാണ് യൂസ്ഡ് കാര്‍ ബിസിനസ്സ് ഒല അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നത്. ഇലക്ട്രിക് സ്‌കൂട്ടറിന്റെ തുടര്‍ച്ചയായി ഇലക്ട്രിക് കാറുകളുടെ നിര്‍മാണത്തിലേക്ക് ചുവടുവയ്ക്കുകയാണ് ഒല. ഇതിന്റെ ഭാഗമായാണ് ഒല...

ആക്ഷന്‍ ഹീറോ ബിജുവിലെ വില്ലന്‍ നടന്‍ പ്രസാദ് തൂങ്ങി മരിച്ച നിലയില്‍

സൂപ്പര്‍ഹിറ്റ് ചിത്രം 'ആക്ഷന്‍ ഹീറോ ബിജു' വിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ച്‌ ശ്രദ്ധേയനായ നടന്‍ പ്രസാദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 43 വയസ്സായിരുന്നു. കളമശേരി സ്വദേശി കാവുങ്ങല്‍പറമ്ബില്‍ വീട്ടില്‍ പ്രസാദിനെ (എന്‍എഡി പ്രസാദ്) വീടിനു...