‘തങ്ങളുടെ ദാരിദ്ര്യം വിറ്റ് അയാള്‍ കാശാക്കി’; സഹായമഭ്യര്‍ത്ഥിച്ച്‌ വീഡിയോ പങ്കുവെച്ച യൂട്യൂബര്‍ക്കെതിരെ വൃദ്ധ ദമ്പതികളുടെ പരാതി


ന്യൂഡെല്‍ഹി: ( 02.11.2020) അടുത്തിടെയാണ് കോവിഡ് കാലത്ത് ജീവിതം തകര്‍ന്നുവെന്നും ജീവിക്കാന്‍ നിവൃത്തിയില്ലെന്നും പറഞ്ഞ് പൊട്ടിക്കരഞ്ഞ വൃദ്ധ ദമ്ബതികളുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇപ്പോള്‍ വീഡിയോ പങ്കുവെച്ച യൂട്യൂബര്‍ക്കെതിരെ പരാതിയുമായി വൃദ്ധ ദമ്ബതികള്‍ രംഗത്തെത്തിയിരിക്കുകയാണ്. ഡെല്‍ഹിയിലെ ‘ബാബ ക ധാബ’ ഉടമ കാന്ത പ്രസാദും ഭാര്യയുമാണ് യൂട്യൂബറായ ഗൗരവ് വാസനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

തങ്ങള്‍ക്ക് നല്‍കാനെന്ന പേരില്‍ ഓണ്‍ലൈനായി പണം കണ്ടെത്തിയ ഗൗരവ് ആ പണം തട്ടിയെടുത്തെന്നാണ് ദമ്ബതികള്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഗൗരവ് വാസനെതിരെ മാളവ്യ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് അന്വേഷിച്ച്‌ കൊണ്ടിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

‘ഗൗരവ് വാസന്‍ വീഡിയോ എടുത്ത് യൂട്യൂബില്‍ പോസ്റ്റ് ചെയ്തു. കടയുടമയ്ക്ക് പണം നല്‍കി സഹായിക്കാന്‍ വീഡിയോയിലൂടെ പറഞ്ഞു. എന്നാല്‍ വാസന്‍ ബോധപൂര്‍വ്വം സ്വന്തം ബാങ്ക് അക്കൗണ്ട് നമ്ബറും ബന്ധുക്കളുടെ ബാങ്ക് അക്കൗണ്ട് നമ്ബറും നല്‍കി സംഭാവന സ്വീകരിച്ചു,’ കാന്ത പോലീസില്‍ നല്‍കിയ പരാതിയില്‍ ഉള്ളത്.

എണ്‍പതുകാരനായ കാന്ത പ്രസാദും ഭാര്യ ബാദമി ദേവിയും ലോക്ക് ഡൗണ്‍ തുടങ്ങിയതിന് പിന്നാലെ സാമ്ബത്തികമായി വലിയ രീതിയില്‍ ബുദ്ധിമുട്ടിലായിരുന്നു. തങ്ങളുടെ ദുരിതങ്ങള്‍ വിശദീകരിക്കുന്ന വീഡിയോ പുറത്ത് വന്നതിന് പിന്നാലെ വൃദ്ധ ദമ്ബതികള്‍ സോഷ്യല്‍ മീഡിയയില്‍ പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...