മറാത്ത സംവരണക്കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ പുനപരിശോധന ഹര്‍ജി തള്ളി സുപ്രിംകോടതി. പിന്നോക്ക വിഭാഗങ്ങളെ സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാനാകില്ലെന്ന സുപ്രധാന നിരീക്ഷണമാണ് കേസില്‍ സുപ്രിംകോടതി മുന്നോട്ടുവെച്ചത്.
പിന്നോക്ക വിഭാഗങ്ങളെ തീരുമാനിച്ച് അവരുടെ സ്വന്തം പട്ടിക തയ്യാറാക്കാനുള്ള അധികാരം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹര്‍ജി. ജസ്റ്റിസ് അശോക് ഭൂഷന് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.
സംവരണ പരിധി ഒരു കാരണവശാലും അന്‍പത് ശതമാനം കവിയരുതെന്ന് കേസില്‍ സുപ്രിംകോടതി മുന്‍പ് തന്നെ പറഞ്ഞിരുന്നു. സംവരണപരിധിയായ അന്‍പത് ശതമാനത്തെ മറികടക്കാനുള്ള യാതൊരു സവിശേഷ സാഹചര്യവും ഇപ്പോള്‍ നിലനില്‍ക്കുന്നില്ലെന്നായിരുന്നു സുപ്രിംകോടതിയുടെ നീരീക്ഷണം.