ബഹ്റൈൻ പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്മാന് അല്‍ഖലീഫ അന്തരിച്ചു. 84 വയസായിരുന്നു. അമേരിക്കയിലെ മയോ ക്ലിനിക്കൽ ഇന്ന് രാവിലെയായിരുന്നു അന്ത്യം. റോയൽ പാലസാണ് മരണവാർത്ത പുറത്തുവിട്ടത്. ബഹ്റൈനിൽ ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഈ ഒരാഴ്ചക്കാലം ദേശിയ പതാക പകുതി താഴ്ത്തിയ നിലയിലായിരിക്കും. മൂന്ന് ദിവസം രാജ്യത്ത് പൊതു അവധി പ്രഖ്യാപിച്ചു.
ഭൗതിക ശരീരം ബഹ്റൈനിൽ എത്തിച്ച ശേഷം ഖബറടക്കം നടത്തും. അൻപത് വർഷമായി ബഹ്റൈനിന്റെ പ്രധാനമന്ത്രിയായിരുന്ന ഷെയ്ഖ് ഖലീഫ ലോകത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച വ്യക്തിയാണ്. 1970 ൽ ബഹ്റൈൻ സ്വാതന്ത്രമാകുന്നതിനു ഒരു വര്‍ഷം മുൻപാണ് അദ്ദേഹം സ്ഥാനമേറ്റത്.