ബാലൻ ഡി ഓർ; അവസാന 30 പേരുകൾ പ്രഖ്യാപിച്ചു

അജ്‌മൽ പി എ ||OCTOBER 09,2021

ഈ വർഷത്തെ ബാലൻ ഡി ഓർ പുരസ്കാരത്തിനായുള്ള അവസാന 30 പേരുടെ ലിസ്റ്റ് ഫ്രാൻസ് ഫുട്ബോൾ പ്രഖ്യാപിച്ചു. ചാമ്പ്യൻസ് ലീഗ് നേടിയ ചെൽസിയുടെയും യൂറോ കപ്പ് നേടിയ ഇറ്റലിയുടെയും എല്ലാം താരങ്ങൾ നിറഞ്ഞതാണ് 30 അംഗ ലിസ്റ്റ്.

ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ലെവൻഡോസ്കി എന്നീ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്. മെസിയും ലെവൻഡോസ്കിയുമാണ് സാധ്യതയിൽ മുന്നിൽ. റൊണാൾഡോയ്ക്ക് ഇത്തവണ വലിയ സാധ്യത കൽപിക്കുന്നില്ല.

ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ചെൽസിയുടെ കാന്റെ, മേസൺ മൗണ്ട്, ആസ്പിലികെറ്റ, ജോർഗിഞ്ഞോ എന്നിവർ ലിസ്റ്റിൽ ഉണ്ട്. എമ്പപ്പെ, നെയ്മർ, സലാ, ബെൻസിമ, ഡി ബ്രുയിൻ, ബ്രൂണോ ഫെർണാണ്ടസ് എന്നീ വലിയ പേരുകളും ഉണ്ട്. ബാഴ്സലോണ യുവതാരം പെഡ്രിയും അവസാന 30 അംഗ ലിസ്റ്റിൽ എത്തി

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...