പി.എസ്​.ജിയോട്​ സമനില; ചാമ്ബ്യന്‍സ്​ ലീഗില്‍ നിന്ന്​ ബാഴ്​സ പുറത്ത്​

മാഡ്രിഡ്​: 2005ന്​ ശേഷം ആദ്യമായി ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണോള്‍ഡോയുമില്ലാതെ ചാമ്ബ്യന്‍സ്​ ലീഗ്​ ക്വാര്‍ട്ടര്‍ മത്സരങ്ങള്‍. കഴിഞ്ഞ ദിവസം നടന്ന പി.എസ്​.ജിയുമായുള്ള മത്സരത്തില്‍ സമനില വഴങ്ങി ബാഴ്​സ പുറത്തായതോടെയാണ്​ ഇരു താരങ്ങളുമില്ലാത്ത ചാമ്ബ്യന്‍സ്​ ലീഗിന്‍റെ ക്വാര്‍ട്ടറിന്​ കളമൊരുങ്ങിയത്​. ചൊവ്വാഴ്ച യുവന്‍ററസും ടൂര്‍ണമെന്‍റില്‍ നിന്ന്​ പുറത്തായിരുന്നു.

ബാഴ്​സലോണ-പി.എസ്​.ജി മത്സരത്തില്‍ ആദ്യം വലകുലുക്കിയത്​ പി.എസ്​.ജിയായിരുന്നു. 30ാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ എംബാപ്പയാണ്​ ഗോള്‍ നേടിയത്​. ഏഴ്​ മിനിറ്റിന്​ ശേഷം മെസിയിലൂടെ ബാഴ്​സ മറുപടി നല്‍കി. 25 വാര അകലെ നിന്ന്​ മെസി തൊടുത്ത ഷോട്ട്​ ഗോള്‍പോസ്റ്റിന്‍റെ ഇടതുമൂലയില്‍ ചെന്ന്​ പതിച്ചു.
ആദ്യപകുതിയില്‍ മികച്ച കളി പുറത്തെടുത്തത്​ ബാഴ്​സലോണയായിരുന്നുവെങ്കിലും മികച്ച ഗോളവസരങ്ങള്‍ തുറന്നെടുക്കാന്‍ അവര്‍ക്കായില്ല. 61ാം മിനിറ്റില്‍ വലകുലുക്കന്‍ മെസിക്ക്​ വീണ്ടും അവസരം ലഭിച്ചുവെങ്കിലും പാഴായി. കളി അവസാനിച്ചപ്പോള്‍ ഇരുപാദങ്ങളിലുമായി പി.എസ്​.ജി അഞ്ച്​​ ഗോള്‍ നേടിയപ്പോള്‍ ബാഴ്​സക്ക്​ രണ്ടെണ്ണം മാത്രമേ തിരിച്ചടിക്കാന്‍ സാധിച്ചുള്ളു. ആദ്യപാദ മത്സരത്തില്‍ 4-1നാണ്​ പി.എസ്​.ജി ജയിച്ചത്​. എംബാപ്പയുടെ ഹാട്രിക്കാണ്​ അന്നും പി.എസ്​.ജിക്ക്​ കരുത്തായത്​.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

നിര്‍ധനരുടെ ഹൃദ്രോഗ ചികിത്സയ്ക്കായി ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക സഹായ പദ്ധതി

കൊച്ചി -- സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കായി ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ സഹകരണത്തോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രത്യേക ഹൃദ്രോഗ ചികിത്സാ സംവിധാനം ഒരുക്കിയിരിക്കുന്നു. ഹൃദ്രോഗചികിത്സയില്‍ പ്രധാനപ്പെട്ട ആന്‍ജിയോഗ്രാം കേവലം 7500 രൂപയ്ക്കും ശേഷം ആന്‍ജിയോപ്ലാസ്റ്റി ആവശ്യമായി...

ഐ പി ൽ ബാംഗ്ലൂർ ഗുജറാത്ത് പോരാട്ടം ;ബാംഗ്ലൂരിന് ജയം അനിവാര്യം

ഐപിഎല്ലിൽ ഒന്നാം സ്ഥാനത്തുള്ള ഗുജറാത്ത് ടൈറ്റൻസ് ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. ബാംഗ്ലൂരിനെതിരായ ജയ പരമ്പര തുടരാനാണ് ഹാർദിക് പാണ്ഡ്യയും കൂട്ടരും ഇന്നിറങ്ങുന്നത്. എന്നാൽ റോയൽ ചലഞ്ചേഴ്‌സിന് പ്ലേ ഓഫ് സാധ്യത...

പാചക വാതക സിലിണ്ടറിന്റെ വില വീണ്ടും കൂട്ടി

രാജ്യത്തെ സാധാരണക്കാർക്ക് പ്രതിസന്ധിയായി പാചക വാതക സിലിണ്ടറുകളുടെ വില വീണ്ടും കൂട്ടി. ഗാർഹിക സിലിണ്ടറിന് 3.50 പൈസയാണ് കൂട്ടിയത്. ഇതോടെ 14.2 കിലോ സിലിണ്ടറിന് ഇതോടെ 1110 രൂപയായി. വാണിജ്യ സിലിണ്ടറിന് 7...