സ്പാനിഷ് ലാലീഗയിലെ എല്‍ക്ലാസിക്കോയില്‍ ബാഴ്സയ്ക്ക് ചരിത്ര ജയം. സാന്റിയാഗോ ബെര്‍ണാബ്യുവില്‍ റയല്‍മാഡ്രിഡിനെ 4-0ന് ബാഴ്സലോണ തകര്‍ത്തു.
ബാഴ്സയ്ക്ക് വേണ്ടി പിയറി എമെറിക് ഔബെമയാങ് ഇരട്ട ഗോള്‍ നേടി. റൊണാള്‍ഡ് അറൗജോയുടെയും ഫെറാന്‍ ടോറസിന്റെയും വകയായിരുന്നു ബാഴ്സയുടെ മറ്റ് ഗോളുകള്‍.
വിജയത്തോടെ 28 മത്സരങ്ങളില്‍ നിന്നും 54 പോയിന്റുമായി ബാഴ്സ മൂന്നാം സ്ഥാനത്തെത്തി. 29 മത്സരങ്ങളില്‍ നിന്നും 66 പോയിന്റുമായി റയല്‍മാഡ്രിഡാണ് ലീഗില്‍ ഒന്നാം സ്ഥാനത്ത്. പരുക്കേറ്റ കരീം ബെന്‍സേമയുടെ അസാന്നിധ്യത്തിലാണ് റയല്‍ എല്‍ക്ലാസിക്കോയില്‍ ഇറങ്ങിയത്.