മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ഇപ്പോഴിതാ താരം തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വിട്ടിരിക്കുകയാണ്.
തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലാണ് മോഹന്‍ലാല്‍.ഡി ഗാമ തമ്ബുരാന്റെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ത്രീഡിയിലാണ് ചിത്രം ഒരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് നിര്‍മാണം. സന്തോഷ് ശിവനാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. തിരക്കഥ എഴുതുന്നത് ജിജോ. മിന്നല്‍മുരളി താരം ഗുരു സോമസുന്ദരവും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.