കര്‍ണാടക മുഖ്യമന്ത്രിയായി ബസവരാജ് ബൊമ്മെ സത്യപ്രതിഞ്ജ ചെയ്തു അധികാരമേറ്റു. ജനങ്ങളുടെ സര്‍ക്കാരായി പ്രവര്‍ത്തിക്കുമെന്നും ജനക്ഷേമമാണ് ലക്ഷ്യമെന്നും ബസവരാജ് ബൊമ്മെ വ്യക്തമാക്കി. മുന്‍ മുഖ്യമന്ത്രി ബി.എസ്. യെഡിയൂരപ്പയുടെ രാജിയ്ക്ക് പിന്നാലെയാണ് ബസവരാജ് ബൊമ്മെയെ കര്‍ണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തത് .
61 കാരനായ ബൊമ്മെയെ ഇന്നലെ ചേര്‍ന്ന ബി.ജെ.പി എം.എല്‍.എമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തത്. മധ്യകര്‍ണാടകയിലെ ഹാവേരി ജില്ലയിലുള്ള ഷിഗാവോയില് നിന്ന് മൂന്നുവട്ടം എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ട ബൊമ്മെ, യെദ്യൂരപ്പ സര്‍ക്കാരില്‍ ആഭ്യന്തര, നിയമ മന്ത്രിയായിരുന്നു.
കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി, കര്‍ണാടക ഉപമുഖ്യമന്ത്രിമാരായ സി.എന്‍ അശ്വത്ഥ് നാരായണ, ലക്ഷ്മണ് സുവാഡി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നെങ്കിലും ഒടുവില്‍ ബൊമ്മെയ്ക്ക് അവസരം ലഭിക്കുകയായിരുന്നു,