മികച്ച സംവിധായകന്‍ ബേസില്‍; ഏഷ്യന്‍ അവാര്‍ഡ്‌സില്‍ ഇന്ത്യയുടെ അഭിമാനം

മികച്ച സംവിധായകനുള്ള ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി അവാര്‍ഡ് ബേസില്‍ ജോസഫിന്. മിന്നല്‍ മുരളി എന്ന ചിത്രത്തിനാണ് പുരസ്‌കാരം.

പതിനാറ് രാജ്യങ്ങളിലെ ചിത്രങ്ങളാണ് മത്സരത്തിനുണ്ടായിരുന്നത്. പുരസ്‌കാരവിവരം തന്റെ സാമൂഹികമാധ്യമത്തിലൂടെ നടനും സംവിധായകനുമായ ബേസിലാണ് അറിയിച്ചത്.

സിംഗപ്പൂരില്‍ നടന്ന ഈ വര്‍ഷത്തെ ഏഷ്യന്‍ അക്കാദമി പുരസ്‌കാരം തനിക്ക് ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവും തോന്നുവെന്ന് ബേസില്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. മലയാള സിനിമയുടെ ഭാഗമായി ഇന്ത്യയെ പ്രതിനീധീകരിച്ച്‌ ഈ വേദിയില്‍ നില്‍ക്കാന്‍ കഴിഞ്ഞതിലും അഭിമാനമുണ്ട്. ഈ പുരസ്‌കാരം നമ്മളെ ആഗോളതലത്തില്‍ ഉയര്‍ത്തുമെന്ന് ഉറപ്പാണ് ബേസില്‍ കുറിച്ചു.

സിനിമയുടെ വിതരണക്കാരായ നെറ്റ്ഫ്‌ലിക്‌സ്, അഭിനേതാക്കള്‍, എഴുത്തുകാര്‍, സിനിമോട്ടോഗ്രാഫര്‍, അങ്ങനെ സിനിമയിലെ എല്ലാ ക്രൂവിനെയും ഞാന്‍ ഹൃദയം കൊണ്ട് ആലിംഗനം ചെയ്യുന്നു. തന്നെ വിശ്വസിച്ച്‌ സിനിമയുടെ ഭാഗമായ എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഈ സൂപ്പര്‍ ഹീറോ ഉണ്ടാവില്ല- ബേസില്‍ കുറിപ്പില്‍ പറയുന്നു.

 

 

പുരസ്‌കാരത്തിന് പിന്നാലെ ടൊവിനോ തോമസ്, സഞ്ജു സാംസണ്‍, സൈജു കുറുപ്പ്, സിജു വില്‍സണ്‍ എന്നിവര്‍ ബേസിലിനെ അഭിനന്ദിച്ച്‌ രംഗത്തെത്തി. കഴിഞ്ഞ ഡിസംബറില്‍ നെറ്റ്ഫ്‌ലിക്‌സിലൂടെ പ്രദര്‍ശനത്തിനെത്തിയ ചിത്രം വലിയ ശ്രദ്ധ നേടിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി അന്‍പത് കുട്ടികള്‍ക്ക് മജ്ജമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുള്ള സഹായം നല്‍കും

  കോഴിക്കോട് : മാളികപ്പുറം സിനിമയുടെ അന്‍പതാം ദിനാഘോഷത്തിന്റെ ഭാഗമായി നിർദ്ധന കുടുംബങ്ങളിലെ അന്‍പത് കുഞ്ഞുങ്ങള്‍ക്ക് ബോണ്‍മാരോ ട്രാന്‍സ്പ്ലാന്റ് നിര്‍വ്വഹിക്കുന്നതിനുള്ള സഹായം നല്‍കുമെന്ന് നിര്‍മ്മാതാവ് ആന്റോ ജോസഫ് അറിയിച്ചു. കേരളത്തിലെ ആസ്റ്റര്‍ ഹോസ്പിറ്റലുകളുമായി സഹകരിച്ചാണ്...

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...