ഭാരത് ജോഡോ യാത്രക്ക് ഇന്ന് കന്യാകുമാരിയില്‍ തുടക്കം

തിരുവനന്തപുരം: കന്യാകുമാരിമുതല്‍ കശ്മീര്‍വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ബുധനാഴ്ച വൈകുന്നേരം അഞ്ചിന് കന്യാകുമാരിയില്‍നിന്ന് ആരംഭിക്കും.

ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ ദൗത്യം ഏറ്റെടുത്താണ് രാഹുല്‍ ഗാന്ധി യാത്ര തുടങ്ങുന്നതെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ വാര്‍ത്തസമ്മേളനത്തില്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലെ മുഴുവന്‍ അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും. മുഖ്യമന്ത്രിമാരും ദേശീയ നേതാക്കളും കന്യാകുമാരിയിലെത്തും. 118 സ്ഥിരം അംഗങ്ങളാണ് രാഹുല്‍ ഗാന്ധിക്കൊപ്പം യാത്രയിലുടനീളം പങ്കെടുക്കുക. ഓരോ സംസ്ഥാനത്തെയും സ്ഥിരം പദയാത്രികരും അതത് സംസ്ഥാനങ്ങളില്‍ അണിചേരും.

ഇന്ന് രാവിലെ ഏഴിന് രാജീവ് ഗാന്ധി വീരമൃത്യുവരിച്ച ശ്രീപെരുമ്ബത്തൂരിലെത്തി രാഹുല്‍ ഗാന്ധി പ്രാര്‍ഥന നടത്തും. ഉച്ചക്ക് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയശേഷം ഒരുമണിയോടെ ഹെലികോപ്ടറില്‍ കന്യാകുമാരിയിലേക്ക് തിരിക്കും. വൈകുന്നേരം മൂന്നിന് തിരുവള്ളൂര്‍ സ്മാരകം, തുടര്‍ന്ന് വിവേകാനന്ദ സ്മാരകം, കാമരാജ് സ്മാരകം എന്നിവയും സന്ദര്‍ശിക്കും. തുടര്‍ന്ന് ഗാന്ധി മണ്ഡപത്തിലെത്തി പ്രാര്‍ഥന യോഗത്തില്‍ പങ്കുചേരും. യാത്രയിലുടനീളം ഉപയോഗിക്കുന്ന ത്രിവര്‍ണ പതാക ഗാന്ധിമണ്ഡപത്തില്‍നിന്ന് സ്വീകരിക്കും.

കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ രാജ്യം എല്ലാ മേഖലയിലും വലിയ വെല്ലുവിളി നേരിടുന്ന പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ രാഷ്ട്രീയദൗത്യം ഏറ്റെടുത്ത് പദയാത്ര നടത്തുന്നതെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. ആറുമാസം കൊണ്ട് 3500ലേറെ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിച്ച്‌ രാഹുല്‍ ഗാന്ധി ജനങ്ങളുമായി സംവദിക്കും. കേന്ദ്ര സര്‍ക്കാറിന്റെ വികലമായ സാമ്ബത്തിക നയം രാജ്യത്തെ തകര്‍ത്തു. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വിലക്കയറ്റത്തില്‍ ജനങ്ങളാകെ ദുരിതം പേറുകയാണ്. രാജ്യവ്യാപകമായി ജനങ്ങളെ ജാതിയുടെയും മതത്തിന്റെയും പേരില്‍ മോദി സര്‍ക്കാര്‍ ഭിന്നിപ്പിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ ഇ.ഡി, സി.ബി.ഐ, ആദായ നികുതി വകുപ്പ് എന്നിവയെ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തുന്നു. ബി.ജെ.പി സര്‍ക്കാറിന്റെ നടപടികള്‍ക്കെതിരെ ജനവികാരം രൂപവത്കരിക്കുകയെന്നതാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. യാത്ര കോണ്‍ഗ്രസിന്റെ മാത്രം പരിപാടിയല്ല. കേന്ദ്രത്തിനെതിരെ യോജിക്കാവുന്ന എല്ലാവര്‍ക്കും അണിചേരാമെന്നും വേണുഗോപാല്‍ പറഞ്ഞു.

ഭാരത് ജോഡോ യാ​ത്ര കോണ്‍ഗ്രസിനെയും ഒന്നിപ്പിക്കുമെന്ന് തരൂര്‍

കോ​ഴി​ക്കോ​ട്: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​ങ്ങു​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര രാ​ജ്യ​ത്തെ മാ​ത്ര​മ​ല്ല, കോ​ണ്‍​​ഗ്ര​സി​നെ​യും ഒ​ന്നി​പ്പി​ക്കു​മെ​ന്ന് ശ​ശി ത​രൂ​ര്‍ എം.​പി. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ളെ ഒ​ന്നി​പ്പി​ക്കാ​ന്‍ കോ​ണ്‍​ഗ്ര​സി​ന് മാ​​ത്ര​മേ ക​ഴി​യൂ​വെ​ന്നും ഇ​ക്കാ​ര്യം ജ​ന​ങ്ങ​ള്‍​ക്ക് പ്ര​ചോ​ദ​ന​മാ​യാ​ല്‍ പാ​ര്‍​ട്ടി​യു​ടെ തി​രി​ച്ചു​വ​ര​വി​ന്റെ തു​ട​ക്ക​മാ​കു​മെ​ന്നും ത​രൂ​ര്‍ പ​റ​ഞ്ഞു. ജ​ന​ങ്ങ​ള്‍​ക്കു​വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സി​​ന്റെ പോ​രാ​ട്ടം. ഗു​ലാം​ന​ബി ആ​സാ​ദി​ന്റെ വാ​ക്കു​ക​​ളോ​ട് പ്ര​തി​ക​രി​ക്കാ​നി​ല്ല -അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്റ് സ്ഥാ​ന​ത്തേ​ക്ക് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് ഗു​ണ​ക​ര​മാ​ണ്. താന്‍ മ​ത്സ​രി​ക്കു​മോ ഇ​ല്ല​യോ എ​ന്നു പ​റ​യാ​റാ​യി​ട്ടി​​ല്ലെ​ന്ന് ത​രൂ​ര്‍ വ്യ​ക്ത​മാ​ക്കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുല്ലപ്പെരിയാർ ജലനിരപ്പ് 141 അടിയിലേക്ക്

മുല്ലപ്പെരിയാർ അണക്കെട്ടിൽ ജലനിരപ്പ്‌ ഉയരുന്നു. ജലനിരപ്പ് 141 അടിയിൽ എത്തിയാൽ രണ്ടാമത്തെ ജാഗ്രതാ മുന്നറിയിപ്പ്‌ നൽകും. ഇന്നലെ വൈകീട്ട് ജലനിരപ്പ്‌ 140.50 അടിയിലെത്തിയിരുന്നു.തമിഴ്‌നാട്‌ കൊണ്ടുപോകുന്ന വെള്ളത്തിന്റെ തോത്‌ സെക്കൻഡിൽ 511 ഘനയടിയായി തുടരുകയാണ്‌....

‘സഞ്ജുവിനെ കുറിച്ച്‌ സംസാരിക്കണം’; രൂക്ഷമായി പ്രതികരിച്ച്‌ ദിനേശ് കാര്‍ത്തിക്ക്

മലയാളി താരം സഞ്ജു സാംസണ്‍ തുടര്‍ച്ചയായി ഇന്ത്യന്‍ ടീമില്‍ നിന്ന് അവഗണിക്കപ്പെടുന്നതിനെതിരെ രൂക്ഷമായി പ്രതികരിച്ച്‌ ഇന്ത്യന്‍ ക്രിക്കറ്റര്‍ ദിനേശ് കാര്‍ത്തിക്ക്. സഞ്ജുവിന് കുറച്ച്‌ അവസരങ്ങള്‍ മാത്രമാണ് ലഭിച്ചിരിക്കുന്നത്. അപ്പോഴെല്ലാം അദ്ദേഹം നല്ല പ്രകടനം...

പോളണ്ടിനെ തകർത്ത് ലോകകപ്പ് ഫ്രാൻസ് ക്വാർട്ടറിൽ

പ്രീ ക്വാർട്ടർ പോരാട്ടത്തിൽ പോളണ്ടിനെ തകർത്ത് ഫ്രാൻസ് ക്വാർട്ടറിൽ, ഇരു പകുതിയിലും പൊരുതിക്കളിച്ച പോളണ്ടിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഫ്രാൻസ് തോൽപ്പിച്ചത്. എംബാപ്പേ തകർത്താടിയ മത്സരത്തിൽ ആധികാരികമായായിരുന്നു ഫ്രഞ്ച് വിജയം, ആദ്യ പകുതിയിലും രണ്ടാം...