ഭാരത് ബയോടെകിന്റെ കോവിഡ് പ്രതിരോധ വാക്സിനായ നേസല്‍ വാക്സിന് പരീക്ഷണാനുമതി. ഡിസിജിഐയുടെ വിദഗ്ധ സമിതിയാണ് മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി നല്‍കിയത്.
കോവാക്സിനും, കോവിഷീല്‍ഡും സ്വീകരിച്ചവര്‍ക്ക് നേസല്‍ വാക്സിന് ബൂസ്റ്റര്‍ ഡോസായി നല്‍കാനുള്ള സാധ്യത പരിശോധിക്കും.
രണ്ടാം വാക്സിനെടുത്ത് ആറ് മാസത്തിന് ശേഷമാകും നേസല്‍ വാക്സിന് ബൂസ്റ്റര്‍ ഡോസായി നല്‍കുക.
കുത്തിവയ്ക്കല്‍ ഒഴിവാക്കി മൂക്കിലൂടെ (നേസലി) നല്കുന്ന വാക്സിനാണ് നേസല്‍ വാക്സിന്.കൈയില്‍ കുത്തിവെപ്പിലൂടെ നല്കുന്ന വാക്സിന് പകരമായി മൂക്കിലൂടെ തുള്ളിമരുന്ന് രീതിയില്‍ നല്കുന്ന വാക്സിനാണ് നേസല്‍ വാക്സിന്.
മൂക്കില്‍ നിന്ന് നേരിട്ട് ശ്വസന പാതയിലേക്ക് വാക്സിന് എത്തിക്കുകയാണ് ഇവയുടെ ലക്ഷ്യം. വാക്സിന് സ്വീകരിക്കാന്‍ കുത്തിവെപ്പിന്റെയോ സൂചിയുടെയോ ആവശ്യമില്ലെന്നതാണ് ഈ വാക്സിന്റെ പ്രധാന സവിശേഷത.