അമൃത || SEPTEMBER 02,2021
മുംബൈ: ബിഗ്ബോസ് ജേതാവും നടനുമായ സിദ്ധാര്‍ഥ് ശുക്ല അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ സ്ഥിരീകരിച്ചു. പോസ്റ്റ്മാര്‍ട്ടം നടപടികള്‍ പുരോഗമിക്കുകയാണ്.
മുംബൈയിലെ വസതയില്‍ അബോധാവസ്ഥയില്‍ കാണപ്പെട്ട നടനെ ഉടനടി കുപ്പര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷേ ജീവന് രക്ഷിക്കാനായില്ല.
സിദ്ധാര്‍ഥ് അടുത്തിടെ റിയാലിറ്റി ഷോകളായ ബിഗ് ബോസ് ഒടിടിയിലും ഡാന്‍സ് ദീവാനെ 3 ലും കാമുകി ഷെഹ്നാസ് ഗില്ലിനൊപ്പം പ്രത്യക്ഷപ്പെട്ടിരുന്നു. ഹംപ്റ്റി ശര്‍മ്മ കെ ദുല്‍ഹാനിയ പോലുള്ള സിനിമകളുടെ ഭാഗമായിരുന്നു. ഏക്താ കപൂറിന്റെ ജനപ്രിയ ഷോയായ ‘ബ്രോക്കണ്‍ ബട്ട് ബ്യൂട്ടിഫുള്‍ 3’യില്‍ അഗസ്ത്യയുടെ വേഷം അവതരിപ്പിച്ചത് സിദ്ധാര്‍ഥ് ആയിരുന്നു. മോഡലിങ്ങിലൂടെയാണ് സിദ്ധാര്‍ഥ് വിനോദ രംഗത്ത് പ്രവേശിക്കുന്നത്.