ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലകളില്‍ താറാവുകളെ കൂട്ടത്തോടെ നശിപ്പിക്കുന്നു. പക്ഷിപ്പനി സ്ഥിരീകരിച്ച നെടുമുടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ ഇതുവരെ 2050 താറാവുകളെ ആണ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊന്നൊടുക്കിയത്.
ആലപ്പുഴ ജില്ലയുടെ വിവിധ ഇടങ്ങളില്‍ നിന്ന് ശേഖരിച്ച 3 സാമ്പിളുകളുടെ ഫലം ഇന്ന് ലഭിക്കും. നെടുമുടി കരുവാറ്റ പഞ്ചായത്തുകളിലായി പതിനെട്ടായിരം താറാവുകളെ ആണ് പ്രതിരോധ നടപടികളുടെ ഭാഗമായി കൊല്ലുന്നത്.
മുപ്പതിനായിരത്തോളം താറാവുകളെ നശിപ്പിക്കേണ്ടി വന്നേക്കും എന്നാണ് പ്രാഥമിക കണക്ക്. നെടുമുടി ചമ്പക്കുളം ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ നിന്ന് പുതുതായി ശേഖരിച്ച മൂന്നു സാമ്പിളുകളുടെ പരിശോധനാഫലം ഇനിയും ലഭിക്കാനുണ്ട്. അതിനാല്‍ കൂടുതല്‍ ഇടങ്ങളില്‍ രോഗബാധി സ്ഥിരീകരിക്കാനുള്ള സാധ്യത തള്ളാനാകില്ല.