നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ട് ബി.ജെ.പി. ഇത് സംബന്ധിച്ച് 40 മണ്ഡലങ്ങളിലെ സാധ്യതാ പട്ടിക ബിജെപി സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തിന് സമര്‍പ്പിച്ചു. ഇവിടങ്ങളിൽ
ആരൊക്കെ മൽസരിക്കുമെന്ന കാര്യത്തിൽ അന്തിമ തീരുമാനം ഉടൻ വരും.
കേന്ദ്ര കമ്മറ്റിയ്ക്ക് അയച്ച ആദ്യഘട്ട സ്ഥാനാർത്ഥി പട്ടികയിൽ പാർട്ടിയുടെ ഏക നിയമസഭാംഗം ഒ.രാജഗോപാലിൻ്റെ പേരില്ല. കെ.സുരേന്ദ്രൻ, കുമ്മനം രാജശേഖരൻ, എ.എൻ രാധാകൃഷ്ണൻ, എം.ടി രമേശ്, സി. കൃഷ്ണകുമാർ, സന്ദീപ് വാരിയർ, സി വി ആനന്ദബോസ്, ജേക്കബ് തോമസ്, ടി പി സെന്‍കുമാര്‍ , സിനിമാ താരങ്ങളായ സുരേഷ് ഗോപി, കൃഷ്ണകുമാർ, എന്നിവർ പ്രാഥമിക പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.