തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടായതിനെ തുടര്‍ന്ന് ബി.ജെ.പിയില്‍ ബൂത്ത് തലം മുതല്‍ സംസ്ഥാന തലം വരെ അഴിച്ചു പണി ഉണ്ടാകാന്‍ സാധ്യത. സംസ്ഥാന തലത്തില്‍ ജനറല്‍ സെക്രട്ടറിമാര്‍ , ഉപാധ്യക്ഷന്മാര് , വക്താക്കള്‍ എന്നിവര്‍ക്ക് സ്ഥാന ചലനം ഉണ്ടാകുമെന്നാണ് സൂചന.
അതേസമയം, കനത്ത തോല്‍വി ഏറ്റുവാങ്ങിയ സാഹചര്യത്തില്‍ സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനേയും മാറ്റിയേക്കും. ബംഗാള്‍ മോഡലില്‍ ആകും മാറ്റം നടക്കുക. അതിനിടെ കെ സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യത്തില്‍ കൃഷ്ണദാസ്, ശോഭ സുരേന്ദ്രന് പക്ഷങ്ങള്‍ ഉറച്ചു നില്‍ക്കുകയാണ്.
സുരേഷ് ഗോപിയെ മുന്‍നിര്‍ത്തി സംസ്ഥാനത്ത് പാര്‍ട്ടിയെ കൂടുതല്‍ ജനകീയമാക്കാന്‍ കേന്ദ്രനേതൃത്വം ആലോചിക്കുന്നതായുള്ള വാര്‍ത്തകള്‍ സുരേഷ് ഗോപി അധ്യക്ഷസ്ഥാനത്തേക്ക് വരുമെന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടി പറയാനില്ല എന്നാണ് കെ സുരേന്ദ്രന് പറയുന്നത്. അധ്യക്ഷപദം ഏറ്റെടുത്തകാലം മുതല്‍ മാധ്യമങ്ങള്‍ തന്നെ മാറ്റാന്‍ തുടങ്ങിയതാണ്’ -സുരേന്ദ്രന് പറഞ്ഞു.