ബി ജെ പിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ അടിപതറി ശിവസേനയും ഉദ്ധവും

മുംബയ്: പാര്‍ട്ടിയില്‍ വിമതല്‍ സമ്ബൂര്‍ണ ആധിപത്യം സ്ഥാപിച്ചതോടെ മഹാരാഷ്ട്രയിലെ അഘാഡി സര്‍ക്കാരിന്റെ നിമിഷങ്ങള്‍ എണ്ണപ്പെട്ടു.

ഉദ്ധവിന്റെ രാജി ഇന്നുതന്നെ ഉണ്ടാകുമെന്നാണ് ലഭിക്കുന്ന സൂചനകള്‍ . രാജിവയ്ക്കുന്നതിന് മുന്നോടിയായി അദ്ദേഹം വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിട്ടുണ്ട്.

അധികാരം നഷ്ടപ്പെടുന്നതിനൊപ്പം ശിവസേനയിലും ഉദ്ധവിനെ ഒന്നുമല്ലാതാക്കാന്‍ വിമതര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. പാര്‍ട്ടിയിലെ ആകെയുള്ള 55 എം എല്‍ എമാരില്‍ 40 പേരും വിമതനേതാവ് ഏകനാഥ് ഷിന്‍ഡെയ്ക്ക് ഒപ്പമാണെന്ന് ഇതിനകം ഉറപ്പായി. ശേഷിക്കുന്നവരില്‍ ചിലരും വിമത പക്ഷത്തേക്ക് ചായാന്‍ ഇടയുണ്ട്. ഇതോടെ പാര്‍ട്ടി ചിഹ്നം ഉള്‍പ്പടെ കൈക്കലാക്കി സമ്ബൂര്‍ണ ആധിപത്യം നേടുക എന്നതാണ് വിമതരുടെ ലക്ഷ്യം. പാര്‍ട്ടി ചിഹ്നത്തിനായി ഷിന്‍ഡെ വിഭാഗം തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.

ഓപ്പറേഷന്‍ താമരയില്‍ വന്‍ വാഗ്ദ്ധാനങ്ങള്‍

വന്‍ ഓഫറുകള്‍ നല്‍കിയാണ് ഷിന്‍ഡെയെയും കൂട്ടരെയും ബി ജെ പി മറുകണ്ടം ചാടിച്ചത്. ഉപമുഖ്യമന്ത്രി പദമാണ് ഷിന്‍ഡെയ്ക്ക് ബി ജെ പി നല്‍കാമെന്ന് ഏറ്റിരിക്കുന്നത്. ഇതിനുപുറമേ രണ്ട് മന്ത്രിസ്ഥാനവും, രണ്ട് സഹമന്ത്രി സ്ഥാനവും രണ്ട് കേന്ദ്രമന്ത്രി സ്ഥാനവും ഉറപ്പ് നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.മുഖ്യമന്ത്രിയാക്കാമെന്ന ഉദ്ധവിന്റെ ഓഫര്‍ ഷിന്‍ഡെ തള്ളിയും ഇതുകൊണ്ടാണ്. ബി ജെ പി സഖ്യം പുനഃസ്ഥാപിക്കുകയാണ് ശിവസേന ചെയ്യേണ്ടതെന്ന നിലപാടിലാണ് ഷിന്‍ഡെ. കൂടുതല്‍പേര്‍ തങ്ങള്‍ക്കൊപ്പമായതിനാല്‍ കൂറുമാറ്റ നിരോധന നിമയം എന്ന ബ്രഹ്മാസ്ത്രം പ്രയോഗിക്കാന്‍ ഉദ്ധവിനാവില്ലെന്നതും വിമതര്‍ക്ക് ശക്തി പകരുന്നുണ്ട്.

ബി ജെ പി തീര്‍ത്തത് ആ പക

മഹാരാഷ്ട്രയില്‍ ശിവസേന – എന്‍സിപി – കോണ്‍ഗ്രസ് സഖ്യമായ മഹാവികാസ് അഘാഡി അധികാരം നേടിയത് ബി ജെ പിയെ സംബന്ധിച്ചിടത്തോളം സഹിക്കാനാവാത്തതാണ്. ബി ജെ പി എന്ന രാജ്യം ഭരിക്കുന്ന പാര്‍ട്ടിക്ക് വലിയൊരു മുറിവേല്‍പ്പിച്ചുകൊണ്ടാണ് രാജ്യത്തിന്റെ സാമ്ബത്തിക തലസ്ഥാനത്ത് അഘാഡി സഖ്യം അധികാരത്തിലെത്തിയത്. അതിനാല്‍ തന്നെ എന്തുവിലകൊടുത്തും സഖ്യത്തെ തകര്‍ക്കാന്‍ കച്ചകെട്ടിയിരിക്കുകയായിരുന്നു ബി ജെ പി. കേന്ദ്രത്തില്‍ അധികാരം ഉള്ളതിനാലും എതിര്‍ക്കാന്‍ മറ്റാരും ഇല്ലാത്തതിനാലും ബി ജെ പിക്ക് ഇത് എളുപ്പമാണ്. മദ്ധ്യപ്രദേശില്‍ ഉള്‍പ്പടെ പയറ്റി വിജയിച്ചതുമാണ്. എന്നാല്‍ രാജസ്ഥാനില്‍ ഓപ്പറേഷന്‍ താമര എട്ടുനിലയില്‍ പൊട്ടിയ അനുഭവവുമുണ്ട്. അതിനാല്‍ എല്ലാം ശ്രദ്ധിച്ചായിരുന്നു പാര്‍ട്ടി കരുക്കള്‍ നീക്കിയത്. ശിവസേനയിലെ അതൃപ്തരെ വിജയകരമായി താക്കറെ ക്യാമ്ബിന് പുറത്തേക്ക് കൊണ്ടുവരുന്നതിനല്‍ പൂര്‍ണമായി വിജയിക്കാന്‍ ‘മഹാ ഓപ്പറേഷന്‍ കമലയ്ക്ക്’ കഴിഞ്ഞു. ആദ്യം കുറച്ചുപേര്‍ മാത്രമാണ് വിമതരോട് ഒപ്പം കൂടിയതെങ്കില്‍ അധികം വൈകാതെ ശേഷിക്കുന്നവരും അവര്‍ക്കൊപ്പം പേവുകയായിരുന്നു. ഇതിനിടെ വിമത പക്ഷത്തുള്ള ഇരുപതോളം പേര്‍ മടങ്ങിവരാന്‍ താല്‍പ്പര്യം പ്രകടിച്ചിട്ടുണ്ടെന്നുമാണ് ശിവസേനാ നേതാവ് സഞ്ജയ് റാവുത്ത് പറയുന്നത്. എന്നാല്‍ ഇത് വെറും ഉണ്ടയില്ളാത്ത വെടി മാത്രമാകാനാണ് സാദ്ധ്യത.

തിരഞ്ഞെടുപ്പ് നടന്നാല്‍…

ഉദ്ധവിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതില്‍ ബി ജെ പിക്ക് വിജയിക്കാന്‍ കഴിഞ്ഞാലും ജനങ്ങളുടെ മനസ് കീഴടക്കുക എളുപ്പമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. പൊതുജനങ്ങളെ വിശ്വാസത്തിലെടുത്ത് ഉദ്ധവ് നടത്തിയത് മികച്ച ഭരണമാണെന്നാണ് പൊതുവെയുള്ള നിഗമനം. സംസ്ഥാനത്ത് അടുത്തകാലത്തെങ്ങും ഇത്രയും ജനപ്രീത ഉളള ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടില്ലെന്നും അവര്‍ വിലയിരുത്തുന്നു. അതുപോലെ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരില്‍ കൂടുതലും ഉദ്ധവിനൊപ്പമാണ്. ഒരു തിരഞ്ഞെടുപ്പ് നടന്നാല്‍ വീണ്ടും ഉദ്ധവിന് അനായാസേന ജയിക്കാനുമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ശിവസേന പ്രവര്‍ത്തകരുടെ പ്രതിഷേധ സാദ്ധ്യത കണക്കിലെടുത്ത് വിമത എംഎല്‍എമാരുടെ വീടുകളുടെ സുരക്ഷ കൂട്ടുകയും ചെയ്തിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...