ബി.ജെ.പി തിരുവനന്തപുരം മണ്ഡലം കമ്മിറ്റി പിരിച്ചുവിട്ടു

തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം നഗരസഭയിൽ ഉണ്ടായ മോശം പ്രകടനത്തെ തുടര്‍ന്ന് ബി.ജെ.പിയില്‍ മണ്ഡലം കമ്മറ്റി പിരിച്ചുവിട്ടു. നേതൃത്വം സംഘടനാ പ്രശ്‌നം പരിഹരിക്കുന്നില്ലെന്ന പരാതിയില്‍ പാറശാല, വര്‍ക്കല മണ്ഡലം പ്രസിഡന്റുമാര്‍ രാജിവച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ന​ഗരസഭയിലെ 44 എ ക്ലാസ് വാർഡുകളടക്കം 62 എണ്ണത്തിൽ വിജയിക്കാമെന്നായിരുന്നു ബി.ജെ.പി – ആർ.എസ്.എസ് കണക്കുകൂട്ടൽ. എന്നാൽ മുമ്പുണ്ടായിരുന്ന 35 സീറ്റിൽ ഒന്നുപോലും അധികം നേടാനായില്ല, 11 സിറ്റിങ് വാർഡുകൾ അപാകതകൾ കൊണ്ട് നഷ്ടമായി.

ഏറ്റവും ദയനീയ പ്രകടനം തിരുവനന്തപുരം മണ്ഡലത്തിലായിരുന്നു. സീറ്റുനിർണയത്തിലെ പാളിച്ചകൾ കൊണ്ട് ആറ്റുകാൽ, ശ്രീവരാഹം വാർഡുകളും നഷ്ടമായി. തിരുവനന്തപുരം മണ്ഡലം പ്രസിഡന്റ് എസ്.കെ.പി രമേശും രണ്ട് ജനറൽ സെക്രട്ടറിമാരും തമ്മിൽ ആദ്യം മുതലേ കടുത്ത ഭിന്നതയിലുമാണ്. പ്രശ്നം പരിഹരിക്കാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെയാണ് ബി.ജെ.പി ജില്ലാ നേതൃത്വം മണ്ഡലം കമ്മിറ്റി പിരിച്ചുവിടുന്നത്. വട്ടിയൂർക്കാവ് മണ്ഡലം പ്രസിഡന്റിനെ മാറ്റണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...