“കലിയുഗം ഇന്ന് രാത്രി അവസാനിക്കും നാളെ തുടങ്ങുന്ന സത്യയുഗത്തിൽ മക്കൾ പുനർജനിക്കും”. ഒന്നും നോക്കിയില്ല കോളേജ് പ്രൊഫസറായ അച്ഛനും സ്കൂൾ പ്രിൻസിപ്പലായ അമ്മയും ചേർന്ന് രണ്ട് പെൺമക്കളെയും കുരുതി കൊടുത്തു. ആന്ധ്രാ പ്രദേശിലെ ചിറ്റൂരിലാണ് സംഭവം. ഇരുപത്തിയേഴും ഇരുപത്തിരണ്ടും വയസുള്ള മക്കളാണ് കൊല്ലപ്പെട്ടത്. മൂത്ത മകൾ ബിരുദാനന്തര ബിരുദ ധാരിയും, ഇളയ മകൾ ബിരുദ വിദ്യാർത്ഥിനിയുമാണ്. എന്താകാം നമ്മുടെ സമൂഹം ഇത്തരം അന്ത വിശ്വാസങ്ങളിൽ വീഴാനുള്ള കാരണം? വിദ്യാഭ്യാസത്തിന്റെ കുറവ് അല്ല എന്നത് വ്യക്തം.
അന്ത വിശ്വാസങ്ങളുടെ തേരിലേറി നിരവധി ജീവനുകൾ പൊലിഞ്ഞിട്ടുണ്ട്. ചെറിയ തോതിലുള്ള ഒരു അന്ത വിശ്വാസത്തിനെങ്കിലും നാമെല്ലാവരും ഒരിക്കൽ എങ്കിലും ഇരകൾ ആയിട്ടുണ്ടാവാം. എന്നാൽ അതിനെല്ലാം ഇപ്പോൾ നിയമത്തിന്റെ പരരക്ഷ നമുക്കുണ്ട്. അവ ഏതെല്ലാം ആണെന്ന് നോക്കാം.
* ദുര്‍മന്ത്രവാദം, കൂടോത്രം, നഗ്നരായി നടത്തിക്കല്‍ തുടങ്ങിയവ, അമാനുഷിക ശക്തിയുടെ പേരില്‍ ഒരാളുടെ ദൈനംദിന പ്രവൃത്തികള്‍ക്ക് തടസ്സംനില്‍ക്കല്‍, നിധിയന്വേഷണത്തിന്റെ പേരിലുള്ള ഉപദ്രവം.
* ശരീരത്തില്‍ പ്രേതബാധയുണ്ടെന്ന പേരില്‍ ഭീഷണിപ്പെടുത്തലും ഭയപ്പെടുത്തലും.
* അമാനുഷിക ശക്തിയുടെ പേരില്‍ ചികിത്സതേടുന്നത്, മരണം, ശാരീരികവേദന എന്നിവയുടെ പേരില്‍ ഭീഷണിപ്പെടുത്തല്‍, സാമ്പത്തിക നഷ്ടമുണ്ടാക്കല്‍.
* അമാനുഷികശക്തിയെന്നോ അവതാരമെന്നോ തെറ്റിദ്ധരിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുക.
* സ്ത്രീകളെ ബലപ്രയോഗത്തിലൂടെ ഒറ്റപ്പെടുത്തല്‍, ഗ്രാമത്തില്‍ പ്രവേശിക്കുന്നത് തടയുക, ആര്‍ത്തവ പ്രസവാനന്തരം മാറ്റിപ്പാര്‍പ്പിക്കല്‍, ആരാധനയുടെ പേരില്‍ നഗ്നരായി നടത്തിക്കല്‍
* മൃഗത്തെയോ പക്ഷിയെയോ ഉപദ്രവിക്കുകയോ കൊല്ലുകയോ ചെയ്യുന്നതിനായി നിര്‍ബന്ധിക്കല്‍
* കവിളില്‍ കമ്പിയോ, അമ്പോ തറയ്ക്കുക
* കുട്ടിച്ചാത്തന്റെ പേരില്‍ വീടിനുകല്ലെറിയുക, ഭക്ഷണമോ വെള്ളമോ മലിനപ്പെടുത്തുക
* ചികിത്സ തേടുന്നതില്‍നിന്ന് തടയുകയും പകരം മന്ത്രതന്ത്രങ്ങള്‍, പ്രാര്‍ഥന തുടങ്ങിയ ചികിത്സകള്‍ നല്‍കുക.