ട്വിറ്ററില്‍ നീല ടിക്കിന് അടുത്ത ആഴ്ച മുതല്‍ മാസവാടക ഈടാക്കിത്തുടങ്ങുമെന്ന് റിപ്പോര്‍ട്ട്.
8 ഡോളര്‍ (ഏകദേശം 700 രൂപ) മാസവാടകയാവും നീല ടിക്കിനു നല്‍കേണ്ടത്. നിലവില്‍ നീല ടിക്ക് ഉള്ളവര്‍ക്ക് വരുന്ന രണ്ടോ മൂന്നോ മാസം കൂടി സൗജന്യമായി ഇത് തുടരാം. അതിനു ശേഷം പണം അടയ്ക്കണം. എന്നാല്‍ ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യം എല്ലാവര്ക്കും സൗജന്യമായി ലഭ്യമാക്കിയേക്കുമെന്നും സൂചനയുണ്ട്. ഈ ആഴ്ച തന്നെ സേവനം ആരംഭിക്കും.
ചില ട്വിറ്റര്‍ എഞ്ചിനീയര്‍മാരോട് ദിവസത്തില്‍ 12 മണിക്കൂറും ആഴ്ചയില്‍ ഏഴ് ദിവസവും ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് സിഎന്‍ബിസി പങ്കിട്ട വിവരങ്ങളില്‍ പറയുന്നു. പുതിയ മാറ്റങ്ങള്‍ക്കായി ഡെഡ്ലൈന് പാലിക്കാന്‍ അധിക മണിക്കൂര്‍ ജോലി ചെയ്യേണ്ടിവരുമെന്ന് ട്വിറ്ററിലെ മാനേജര്‍മാര്‍ ജീവനക്കാരോട് പറഞ്ഞതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
അതേസമയം, ഓവര്‍ടൈം ചെയ്യുന്ന ജോലിയുടെ വേതനത്തെക്കുറിച്ചോ ജോലിയുടെ സുരക്ഷയെക്കുറിച്ചോ ഒരു ചര്‍ച്ചയും കൂടാതെയാണ് ജീവനക്കാരോട് അധിക മണിക്കൂര്‍ ജോലി ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നാണ് സിഎന്‍ബിസി പങ്കിട്ട വിവരങ്ങളില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.