ട്രംപിന്റെ റോൾസ് റോയ്‌സ് വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉപയോഗിച്ചിരുന്ന റോൾസ് റോയ്‌സ് കാർ വാങ്ങാനൊരുങ്ങി ബോബി ചെമ്മണ്ണൂർ. ട്രംപ് ഉപയോഗിച്ചിരുന്ന കാർ ലേലത്തിന് എന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും പ്രചരിച്ചിരുന്നു. തുടർന്നാണ് ട്രംപിന്റെ റോൾസ് റോയ്‌സ് വാങ്ങാൻ ബോബി ചെമ്മണ്ണൂർ ഒരുങ്ങുന്നത്.

അമേരിക്കയുടെ 45–ാം പ്രസിഡന്റായി ചുമതലയേൽക്കും വരെ ട്രംപ് ഉപയോഗിച്ചിരുന്ന 2010 മോഡൽ ഫാന്റം മെകം ഓക്ഷൻസിന്റെ വെബ്സൈറ്റിലാണു ലേലത്തിനെത്തിയിക്കുന്നത്. ഡൊണാൾഡ് ട്രംപിൻറെ ഓട്ടോഗ്രാഫും കൂടാതെ ഞാൻ ഈ കാറിനെ സ്നേഹിക്കുന്നു എന്ന ട്രംപിന്റെ കയ്യെഴുത്തും കാറിനോടൊപ്പം ലഭിക്കും. തിയേറ്റർ പാക്കേജ്, സ്റ്റാർലൈറ്റ് ഹെഡ്‌ലൈനർ, ഇലക്ട്രോണിക് കർട്ടനുകൾ എന്നിവ ഈ കാറിന്റെ പ്രത്യേകതകളിൽ ചിലതാണ്. മികച്ച സുരക്ഷയ്ക്കായി മുൻസീറ്റ് യാത്രികർക്കു പുറമെ സൈഡ് എയർ ബാഗുകളും കർട്ടൻ എയർബാഗുകളും കാറിലുണ്ട്.

ഇത് സ്വന്തമാക്കുന്നതോടെ റോൾസ് റോയ്സ് ഫാന്റം ശ്രേണിയിലെ തന്നെ ആഡംബര വകഭേദമെന്നു തോന്നിക്കുന്ന ഈ കാറിന്റെ ഉടമ ബോബി ചെമ്മണൂറാകും. ആഡംബരത്തിന്റെ പ്രതീകമായ റോൾസ് റോയ്സ് കാറുകൾ ആദ്യമായല്ല ബോബി ചെമ്മണ്ണൂർ സ്വന്തമാക്കുന്നത്. ബോബിയുടെ ഉടമസ്ഥതയിൽ ഉള്ള സ്വർണ്ണം പൂശിയ റോൾസ് റോയ്‌സ് കേരളത്തിൽ ടാക്സിയായും ഓടുന്നുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സിബിഎസ്‌ഇ ബോര്‍ഡ് പരീക്ഷാത്തീയതി അടുത്തയാഴ്ച

ന്യൂഡല്‍ഹി: 2023-24 അധ്യയന വര്‍ഷത്തെ 10, 12 ക്ലാസ് ബോര്‍ഡ് പരീക്ഷാത്തീയതികള്‍ അടുത്തയാഴ്ച പ്രസിദ്ധീകരിക്കും. റെഗുലര്‍ സ്‌കൂളുകളിലെ 10-ാം ക്ലാസ് ഇന്റേണല്‍, 12-ാം ക്ലാസ് പ്രാക്ടിക്കല്‍ പരീക്ഷകളുടെ തീയതിയാണ് ആദ്യം പ്രഖ്യാപിക്കുക. ഇവ അടുത്ത വര്‍ഷം...

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സർക്കാർ

സിൽവർലൈൻ പദ്ധതി മരവിപ്പിച്ച് സംസ്ഥാന സർക്കാർ. സാമൂഹികാഘാത പഠനത്തിനുള്ള പുതിയ വിജ്ഞാപനം കേന്ദ്രാനുമതിക്ക് ശേഷം. ഇത് സംബന്ധിച്ച് റവന്യൂ വകുപ്പ് ഉത്തരവിറക്കി. ഭൂമി ഏറ്റെടുക്കാൻ ചുമതലപ്പെടുത്തിയ ഉദ്യോഗദസ്ഥരെ തിരിച്ചുവിളിച്ചു. ഉദ്യോഗസ്ഥരെ മറ്റ് അത്യാവശ്യ പദ്ധതികളിലേക്ക്...

ഖത്തർ ലോകകപ്പ്: സ്പെയിനും ജർമനിയും സമനിലയിൽ പിരിഞ്ഞു

ലോകകപ്പിലെ ത്രില്ലെർ പോരാട്ടത്തിൽ സമനിലയിൽ പിരിഞ്ഞു സ്പെയിനും ജർമനിയും. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടിയാണ് സമനില പിടിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്കു ശേഷം 62 ആം മിനിറ്റിൽ അൽവാരോ...