ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു

പ്രശസ്ത ബോളിവുഡ് നടന്‍ ദിലീപ് കുമാര്‍ അന്തരിച്ചു. 98 വയസായിരുന്നു. മുംബൈയിലെ ഹിന്ദുജ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറെ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം.

1944 ലാണ് ദിലിപ് കുമാർ തന്‍റെ അഭിനയ ജീവിതം തുടങ്ങുന്നത് . 1940, 1950, 1960, 1980 കാലഘട്ടത്തിൽ ധാരാളം മികച്ച ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. വളരെ വൈകാരികത നിറഞ്ഞ അഭിനയം കാഴ്ച വക്കുന്ന ദിലീപ് കുമാർ ഇന്ത്യൻ ചലച്ചിത്രത്തിലെ മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്നു. ഫിലിംഫെയർ അവാർഡ് ആദ്യമായി നേടിയ നടൻ ദിലിപ് കുമാറാണ്. ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ച നടൻ എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്‍റെ പേരിലാണ്.പത്മവിഭൂഷൺ നൽകി രാജ്യം ആദരിച്ചു. അഞ്ച് പതിറ്റാണ്ടിലേറെ നീണ്ടും നിന്ന അഭിനയജീവിതതത്തില്‍ അദ്ദേഹം 66 ചിത്രങ്ങളില്‍ വേഷമിട്ടു.

ബോളിവുഡില്‍ പ്രണയനായകനായി നിറഞ്ഞാടിയ ദിലീപ് കുമാറിന്‍റെ യഥാര്‍ഥ പേര് മുഹമ്മദ് യൂസഫ് ഖാന്‍ എന്നാണ്. 1944ല്‍ പുറത്തിറങ്ങിയ ജ്വാർ ഭട്ടയാണ് ആദ്യചിത്രം.ആൻഡാസ്, ആന്‍, ദാഗ്, ദേവദാസ് എന്നീ ചിത്രങ്ങളിലെ പ്രണയനായകനെ കണ്ട് ഇന്ത്യന്‍സിനിമാ ലോകം കോരിത്തരിച്ചു. കോമഡി റോളുകളിലും അദ്ദേഹം തിളങ്ങി. 1998ല്‍ പുറത്തിറങ്ങിയ ഖിലയിലാണ് അദ്ദേഹം ഒടുവില്‍ അഭിനയിച്ചത്. ആദ്യകാലത്ത് നടി മധുബാലയുമായി പ്രണയത്തിലായിരുന്നെങ്കിലും ഈ ബന്ധം വിവാഹത്തില്‍ കലാശിച്ചില്ല. 1966ല്‍ നടി സൈറാ ബാനുവിനെ വിവാഹം കഴിച്ചു. 1981ല്‍ അസ്മ സാഹിബയെ വിവാഹം കഴിച്ചെങ്കിലും 1983ല്‍ വിവാഹമോചനം നേടി. ഉറുദു, ഹിന്ദി, ഹിന്ദ്‌കോ (അദ്ദേഹത്തിന്റെ ആദ്യ ഭാഷ), പഞ്ചാബി, മറാത്തി, ഇംഗ്ലീഷ്, ബംഗാളി, ഗുജറാത്തി, പാഷ്ടോ, പേർഷ്യൻ, അവധി, ഭോജ്പുരി ഭാഷകളിൽ നന്നായി സംസാരിക്കാന്‍ അറിയാവുന്ന നടന്‍ കൂടിയായിരുന്നു ദിലീപ് കുമാര്‍.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മണിപ്പുര്‍ മണ്ണിടിച്ചിലില്‍ മരണം 81 ആയി

മണിപ്പുരില്‍ വ്യാഴാഴ്ച പുലര്‍ച്ചെയുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 81 ആയി. 55 പേരെ ഇനിയും കണ്ടെത്താനുണ്ട്. ടൊറിട്ടോറിയല്‍ ആര്‍മി ജവാന്മാരുള്‍പ്പടെ 18 പേരെ രക്ഷപ്പെടുത്തി. മുഖ്യമന്ത്രി എന്‍ ബീരേന്‍ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ...

മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പ്രത്യേക പൊലീസ് സംഘം പി സി ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ ഇന്ന് പ്രത്യേക പൊലീസ് സംഘം മുന്‍ എംഎല്‍എ പി സി ജോര്‍ജിനെ ചോദ്യം ചെയ്യും. 11 മണിക്ക് തിരുവനന്തപുരത്ത് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് ജോര്‍ജിന് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഹാജരാകാമെന്നാണ് പിസി...

ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരേ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്

ന്യൂഡല്‍ഹി:ആള്‍ട്ട്‌ന്യൂസ് സഹസ്ഥാപകന്‍ മുഹമ്മദ് സുബൈറിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തി ഡല്‍ഹി പോലിസ്.തെളിവു നശിപ്പിക്കല്‍, ഗൂഢാലോചന, വിദേശ സംഭാവനാ ചട്ടത്തിന്റെ ലംഘനം എന്നീ കുറ്റങ്ങളാണ് എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തത്.   ഐപിസി 201, 120 ബി വകുപ്പുകളാണ് സുബൈറിനെതിരെ...