കർഷക സമരത്തിന് പിന്തുണയുമായി എത്തിയ ബില്‍കിസ് ബാനോവിനെ അപമാനിച്ചതിന് ബോളിവുഡ് താരം കങ്കണയ്ക്കെതിരെ നോട്ടീസ്. 100 രൂപ കൊടുത്താല്‍ സമരത്തിനെത്തുന്ന ആളാണ് ദാദിയെന്ന് കങ്കണ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. പഞ്ചാബിലെ അഭിഭാഷകന് ഹര്‍കം സിങ് ആണ് ഇതിനെതിരെ കങ്കണക്ക് ലീഗല്‍ നോട്ടീസ് അയച്ചത്.
കര്‍ഷക സമരം ആളുകളെ വാടകക്ക് എടുത്താണ് നടത്തുന്നതെന്ന് ഒരു സെലിബ്രിറ്റി പറയുന്നത് അംഗീകരിക്കാനാവില്ലെന്നും സമൂഹ മാധ്യമങ്ങളിൽ കാര്യങ്ങൾ വ്യക്തമാക്കുമ്പോൾ ആധികാരികമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കങ്കണ മാപ്പ് പറഞ്ഞില്ലെങ്കില്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യുമെന്നും ഹര്‍കം സിങ് അറിയിച്ചു.
കര്‍ഷകകർക്ക് പിന്തുണയുമായി ഡല്‍ഹി അതിര്‍ത്തിയിലെത്തിയ ബില്‍കിസ് ബാനോവിനെ കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സമൂഹ മാധ്യമങ്ങളിൽ സംഘപരിവാര്‍ അനുകൂല പ്രൊഫൈലുകളിലൂടെ ബില്‍കിസ് ബാനോവിനെതിരെ നിരവധി വിദ്വേഷ പ്രചരണവും നടക്കുന്നുണ്ട്.