ഒമ്ബത് കോടിയുടെ പാന്‍ മസാല പരസ്യം നിരസിച്ചു; അക്ഷയ് കുമാറും അജയ് ദേവ്ഗണും കാര്‍ത്തിക് ആര്യനെ കണ്ടുപഠിക്കെന്ന് സോഷ്യല്‍ മീഡിയ

പാന്‍ മസാല കമ്ബനിയുടെ പരസ്യ ഓഫര്‍ നിരസിച്ച്‌ ബോളിവുഡ് താരം കാര്‍ത്തിക് ആര്യന്‍

ഒമ്ബത് കോടിയുടെ ഓഫറാണ് നടന്‍ നിരസിച്ചത്. ആരാധകര്‍ക്കിടയില്‍ തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ താല്പര്യമില്ലെന്ന കാരണത്താലാണ് നടന്‍ പരസ്യത്തില്‍ നിന്ന് ഒഴിവായത് എന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ഒരു പ്രമുഖ പരസ്യ നിര്‍മ്മാതാവ് ഈ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്. ‘അത് ശരിയാണ്. കാര്‍ത്തിക് ആര്യന്‍ 8-9 കോടിയുടെ പാന്‍ മസാല ഓഫര്‍ നിരസിച്ചു. മറ്റു ബോളിവുഡ് താരങ്ങളെ അപേക്ഷിച്ച്‌ കാര്‍ത്തികിന് ധാര്‍മികതയുണ്ട്. ഇത്രയും വലിയ പണം വേണ്ടെന്ന് പറയുന്നത് എളുപ്പമല്ല. എന്നാല്‍ ഒരു യൂത്ത് ഐക്കണ്‍ എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വത്തെക്കുറിച്ച്‌ കാര്‍ത്തിക് ബോധവാനാണ്’, അദ്ദേഹം പറഞ്ഞു. സെന്‍സര്‍ ബോര്‍ഡിന്റെ മുന്‍ ചെയര്‍പേഴ്സണും നിര്‍മ്മാതാവുമായ പഹ്ലജ് നിഹലാനിയും നടനെ അഭിനന്ദിച്ച്‌ രംഗത്തെത്തി. ‘പാന്‍ മസാല ആളുകളെ കൊല്ലുകയാണ്. ബോളിവുഡ് നായകന്മാര്‍ ഗുട്കയും പാന്‍ മസാലയും കഴിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത് തീര്‍ച്ചയായും രാജ്യത്തിന്റെ ആരോഗ്യത്തിന് ഹാനികരമാണ്’, അദ്ദേഹം അഭിപ്രായപ്പെട്ടു.

കാര്‍ത്തിക് ആര്യന്റെ ഈ തീരുമാനത്തിന് സോഷ്യല്‍ മീഡിയയിലും മികച്ച പ്രതികരണം ലഭിക്കുന്നുണ്ട്. നടന്റെ ഈ തീരുമാനം അക്ഷയ് കുമാര്‍, അജയ് ദേവ്ഗണ്‍, ഷാരൂഖ് ഖാന്‍ ഉള്‍പ്പടെയുള്ള സൂപ്പര്‍ താരങ്ങള്‍ കണ്ടു പഠിക്കണമെന്നാണ് പലരുടേയും അഭിപ്രായം. നേരത്തെ അക്ഷയ് കുമാറിന് നേരെ പാന്‍ മസാല പരസ്യത്തില്‍ അഭിനയിച്ചതിന് വലിയ തോതില്‍ വിമര്‍ശനം ഉയര്‍ന്നിരുന്നു. തുടര്‍ന്ന് പരസ്യത്തില്‍ അഭിനയിച്ചതില്‍ നടന്‍ മാപ്പപേക്ഷയും നടത്തി. ഇനി മേലില്‍ ഇത്തരം പരസ്യങ്ങളുടെ ഭാഗമാകില്ല എന്നും അക്ഷയ് കുമാര്‍ വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...