വീണ്ടും നെയ്​മര്‍ മാജിക്​; പെറുവിനെ തരിപ്പണമാക്കി ബ്രസീല്‍ ​ക്വാര്‍ട്ടറില്‍

സവോ പോളോ: അതിവേഗം മൈതാനത്തു വീഴുന്നതിന്​ പരാതിയേറെ കേട്ടതാണെങ്കിലും കാലില്‍ പന്തുകൊരുത്താല്‍ കാണിക്കുന്ന മായാജാലങ്ങള്‍ക്ക്​ നെയ്​മറിനോളം മിടുക്ക്​ സമകാലിക ഫുട്​ബാളില്‍ അധിക പേര്‍ക്കുണ്ടാകില്ല. 90 മിനിറ്റും മനോഹര ഫുട്​ബാളിന്‍റെ ആഡംബര കാഴ്ചകള്‍ പകര്‍ന്ന്​ നെയ്​മര്‍ ജൂനിയര്‍ ഒറ്റക്ക്​ മൈതാനം വാണ കോപ അമേരിക്ക കളിയില്‍ പെറുവിനെ കുരുതി കഴിച്ച്‌​ ബ്രസീല്‍. എകപക്ഷീയമായ നാലു ഗോളിനായിരുന്നു​ അനായാസ ജയം. ഇതോടെ ബ്രസീല്‍ ക്വാര്‍ട്ടറിലെത്തി.

ആദ്യകളി വെനസ്വേലക്കെതിരെ വന്‍ മാര്‍ജിനില്‍ ജയിച്ച്‌​ രണ്ടാം അങ്കത്തിനിറങ്ങിയ സാംബകൂട്ടത്തിന്​ വെല്ലുവിളിയാകുന്നതില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ പെറു തുടക്കത്തിലേ പാളി. റയോ ഡി ജനീറോയില്‍ 2019ല്‍ 3-1ന്​ തോല്‍പിച്ച ആവേശം ഒട്ടും ചോരാതെ ബ്രസീല്‍ പുറത്തെടുത്തപ്പോള്‍ എതിരാളികള്‍ പ്രതി​രോധത്തിലേക്ക്​​ പിന്‍വലിഞ്ഞു. അതും പലവട്ടം തകര്‍ന്നു. ഒട്ടും മൂര്‍ച്ചയില്ലാതെ പെറു ആക്രമണങ്ങള്‍ ബ്രസീല്‍ പകുതി കടക്കാതെ അവസാനിക്കുകയും ചെയ്​തു.

മറുവശത്ത്​, തുടക്കത്തിലേ ലക്ഷ്യം കണ്ട്​ ബ്രസീല്‍ വരവറിയിച്ചു. 12ാം മിനിറ്റില്‍ അലക്​സ്​ സാ​ന്ദ്രോ ആയിരുന്നു സ്​കോറര്‍. ഒരു ഗോള്‍ വീണിട്ടും പന്ത്​ വരുതിയില്‍നിര്‍ത്താനാകാതെ ഉഴറിയ പെറു ഹാഫില്‍ തന്നെ പിന്നെയും നീക്കങ്ങള്‍ തുടര്‍ന്നു. രണ്ടാം പകുതിയുടെ 63ാം മിനിറ്റില്‍ പെറു പെനാല്‍റ്റി ബോക്​സില്‍ പന്തുമായെത്തിയ നെയ്​മര്‍ എതിര്‍താരത്തെ തട്ടി വീണപ്പോള്‍ റഫറി പെനാല്‍റ്റി വിധിച്ചെങ്കിലും ‘വാറി’ല്‍ ഫൗള്‍ ഇല്ലെന്ന്​ വിധിച്ചു. 69ാം മിനിറ്റിലായിരുന്നു രണ്ടാം ഗോളെത്തിയത്​. പെനാല്‍റ്റി ബോക്​സില്‍ പന്ത്​ കാലില്‍ ലഭിക്കു​േമ്ബാള്‍ നെയ്​മറിനെ വളഞ്ഞ്​ പ്രതിരോധ താരം. ഒരു നിമിഷം കാത്തുനിന്ന്​ ഇരുകാലുകള്‍ക്കിടയിലൂടെ പായിച്ച ഗ്രൗണ്ട്​ ഷോട്ട്​ ഗോളിക്കു പിടി​െകാടുക്കാതെ പോസ്റ്റിന്‍റെ വലതുമൂലയില്‍. സ്​കോര്‍ 2-0. രണ്ടു ​േഗാളുകള്‍ വീണതോടെ ശരിക്കും തളര്‍ന്നുപോയ ​എതിരാളികളെ നിലംതൊടീക്കാതെ പ്രകടനമായിരുന്നു പിന്നീട്​ കളിയിലുടനീളം. 72ാം മിനിറ്റില്‍ നെയ്​മര്‍ ഒറ്റക്കു നയിച്ച നീക്കം അവസാനം തളികയിലെന്ന ​േപാലെ നീട്ടി നല്‍കിയിട്ടും സഹതാരം പെറു ഗോളിയുടെ കൈകളി​ലാണ്​ എത്തിച്ചത്​. 79ാം മിനിറ്റില്‍ ​ഗോള്‍ പോസ്റ്റിന്​ മീറ്ററുകള്‍ മുന്നില്‍ ഗോളി മാറിനില്‍ക്കെ പെറു താരം ആകാശത്തേക്ക്​ പന്ത്​ അടിച്ചുയര്‍ത്തുന്നതും കണ്ടു. ഫ്രീകിക്കില്‍ സഹതാരം തലവെക്കുകയും രണ്ടാമന്‍ കാലില്‍ തള്ളിനല്‍കുകയും ചെയ്​ത പന്തായിരുന്നു അദ്​ഭുതകരമായി പുറത്തേക്ക്​ അടിച്ചുകളഞ്ഞത്​. കളി പൂര്‍ണമായി സ്വന്തം വരുതിയിലാക്കിയ ​ബ്രസീല്‍ അവസാന നിമിഷങ്ങളില്‍ അടിച്ചുകയറ്റിയത്​ രണ്ടു ഗോളുകള്‍. നെയ്​മര്‍ സൃഷ്​ടിച്ച അവസരം ഗോളാക്കി എവര്‍ട്ടണ്‍ റിബേറോ 89ാം മിനിറ്റിലും ഡൈവിങ്​ കിക്കിലൂടെ റിച്ചാര്‍ളിസണ്‍ 93ാം മിനിറ്റിലും ലക്ഷ്യം കണ്ടതോടെ സ്​കോര്‍ പൂര്‍ത്തിയായി.

ഇരു ടീമുകളും 10 തവണ മുമ്ബ്​ ഏറ്റുമുട്ടിയപ്പോള്‍ ഏഴും ജയിക്കുകയും ഒരു തവണ മാത്രം പരാജയ​പ്പെടുകയും ചെയ്​ത ബ്രസീല്‍ കോപ ​അമേരിക്കയില്‍ അവസാനം കളിച്ച ഏഴും ജയിച്ച റെക്കോഡുമായാണ്​ ബൂട്ടുകെട്ടിയത്​. 2016ലാണ്​ ഇതേ ടൂര്‍ണമെന്‍റില്‍ പെറുവിന്​ മുമ്ബില്‍ ബ്രസീല്‍ അവസാനമായി പരാജയപ്പെടുന്നത്​. അതുപക്ഷേ, പലവട്ടം തിരുത്തിയ സാംബ കരുത്ത്​ അക്ഷരാര്‍ഥത്തില്‍ ജ്വലിച്ചുനില്‍ക്കുന്നതായിരുന്നു ഇന്നത്തെ കാഴ്ച.

നേരത്തെ നടന്ന മത്സരത്തില്‍ കൊളംബിയയും വെനസ്വേലയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ​ഇതോടെ ഗ്രൂപ്​ ബിയില്‍ ​ഒരു ജയവും ഒരു സമനിലയുമായി കൊളംബിയ ബ്രസീലിനു പിറകില്‍ രണ്ടാമതുണ്ട്​.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....