വൈറസിനൊപ്പം ജീവിക്കാൻ പഠിക്കണം, 19 മുതൽ ബ്രിട്ടനിൽ ഇളവുകൾ

കൊ​വി​ഡ്നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​ല​ഘൂ​ക​രി​ക്കാ​നൊ​രു​ങ്ങി​ ​ബ്രി​ട്ടീ​ഷ് ​പ്ര​ധാ​ന​മ​ന്ത്രി​ ​ബോ​റി​സ് ​ജോ​ൺ​സ​ൻ.​ ​ജൂ​ലാ​യ് 19​ ​ഓ​ടെ​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​നീ​ക്കി​യേ​ക്കു​മെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.
വൈ​റ​സി​നൊ​പ്പം​ ​ജീ​വി​ക്കാ​ൻ പ​ഠി​ക്കാ​മെ​ന്നാ​ണ് ​ബോ​റി​സ് ​ജോ​ൺസ​ൻ​ ​ബ്രി​ട്ടീ​ഷ് ​ജ​ന​ങ്ങ​ളോ​ട് ​ആ​ഹ്വാ​നം​ ​ചെ​യ്യു​ന്ന​ത്.
ജൂ​ൺ​ 21​ ​ന് ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പൂ​ർ​ണ​മാ​യും​ ​ഒ​ഴി​വാ​ക്കാ​നാ​യി​രു​ന്നു​ ​ബോ​റി​സ് ​ആ​ദ്യ​ ​ഘ​ട്ട​ത്തി​ൽ​ ​പ​ദ്ധ​തി​യി​ട്ടി​രു​ന്ന​ത്.​ ​എ​ന്നാ​ൽ​ ​ഡെ​ൽ​റ്റാ​ ​വ​ർ​ദ്ധി​ച്ചു​ ​വ​ന്ന​ ​സാ​ഹ​ച​ര്യ​ത്തി​ൽ​ ​പി​ന്മാ​റു​ക​യാ​യി​രു​ന്നു.​

നൈ​റ്റ് ​ക്ല​ബു​ക​ൾ,​ ​വ​ലി​യ​ ​ആ​ൾ​ക്കൂ​ട്ട​മു​ണ്ടാ​കു​ന്ന​ ​ച​ട​ങ്ങു​ക​ൾ​ ​എ​ന്നി​വ​യ്ക്ക് നി​രോ​ധ​നം​ ​തു​ട​രും.​ഇ​ള​വു​ക​ൾ​ ​അ​നു​വ​ദി​ക്കു​മ്പോ​ൾ​ ​രോ​ഗി​ക​ളു​ടെ​ ​എ​ണ്ണം​ ​വ​ർ​ദ്ധി​ക്കു​ന്ന​താ​യാ​ണ് ​കാ​ണു​ന്ന​തെ​ന്ന് ​പ്ര​ധാ​ന​മ​ന്ത്രി​യു​ടെ​ ​ഓ​ഫി​സ് ​പ​റ​യു​ന്നു.​ ​എ​ന്നാ​ൽ,​ ​വാ​ക്സി​നേ​ഷ​ൻ​ ​മൂ​ലം​ ​ആ​ശു​പ​ത്രി​വാ​സ​വും​ ​മ​ര​ണ​വും​ ​വ​ലി​യ​ ​തോ​തി​ൽ​ ​കു​റ​ഞ്ഞി​ട്ടു​ണ്ട്.യൂ​റോ​പ്പി​ൽ ​റ​ഷ്യ​ക്ക് ​പി​ന്നാ​ലെ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​കൊ​വി​ഡ് ​മ​ര​ണം​ ​റി​പ്പോ​ർ​ട്ട് ​ചെ​യ്ത​ത് ​ബ്രി​ട്ട​നി​ലാ​ണ്.​

​മൂ​ന്നു​വ​ട്ട​മാ​ണ് ​ബ്രി​ട്ട​നി​ൽ​ ​ലോ​ക്ക്ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ക്കേ​ണ്ടി​വ​ന്ന​ത്.വാ​ക്‌​സി​നേ​ഷ​ൻ​ ​ആ​ദ്യ​മാ​യി​ ​ആ​രം​ഭി​ച്ച​ ​രാ​ജ്യ​ങ്ങ​ളി​ലൊ​ന്നാ​ണ് ​ബ്രി​ട്ട​ൻ.​ ​ഡി​സം​ബ​റി​ൽ​ ​ബ്രി​ട്ട​നി​ൽ​ ​വാ​ക്‌​സി​നേ​ഷ​ൻ​ ​ആ​രം​ഭി​ച്ചി​രു​ന്നു.​ ​മു​തി​ർ​ന്ന​വ​രി​ൽ​ 64​ ​ശ​ത​മാ​നം​ ​പേ​രും​ ​ര​ണ്ട് ​ഡോ​സും​ ​സ്വീ​ക​രി​ച്ച​താ​യാ​ണ് ​ക​ണ​ക്കു​കൾ.​ ​അ​തേ​സ​മ​യം,​ ​കൊ​വി​ഡ് ​രോ​ഗി​യു​മാ​യി​ ​സ​മ്പ​ർ​ക്കം​ ​വ​ന്ന​തോ​ടെ​ ​വി​ല്യം​ ​രാ​ജ​കു​മാ​ര​ന്റെ​ ​ഭാ​ര്യ​യും​ ​ഡ​ച്ച​സ് ​ഒ​ഫ് ​കേം​ബ്രി​ഡ്ജു​മാ​യ​ ​കേ​റ്റ് ​മി​ഡി​ൽ​റ്റ​ൻ​ ​ഐ​സ​ലേ​ഷ​നി​ൽ​ ​പ്ര​വേ​ശി​ച്ചു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....