ദോഹ: ഖത്തര്‍ ലോകകപ്പിന്‍െറ വിജയകരമായ സംഘാടനത്തെ പ്രശംസിച്ച് ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനക്. പ്രീക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട്- സെനഗാള്‍ മത്സരത്തിന് തൊട്ടു മുമ്ബായാണ് ട്വിറ്ററിലൂടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഖത്തറിനെ അഭിനന്ദിച്ചത്.
‘അവിശ്വസനീയമായ ഈ സംഘാടനത്തിന് ഖത്തറിന് അഭിനന്ദനങ്ങള്‍. ഗ്രൂപ്പ് റൗണ്ടിലെ മത്സരങ്ങള്‍ എക്കാലത്തെയും മികച്ചതായി ഓര്‍മിക്കപ്പെടും’ -ഋഷി സുനക് പറഞ്ഞു. ലോകകപ്പ് ഗ്രൂപ്പ് റൗണ്ടില്‍ കാണികളുടെ പങ്കാളിത്തത്തില്‍ ഖത്തര്‍ പുതിയ റെക്കോഡ് കുറിച്ചതിനു പിന്നാലെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രി വീഡിയോ സഹിതം ട്വീറ്റ് ചെയ്തത്. ഇംഗ്ലണ്ട് -വെയ്ല്‍സ് ഗ്രൂപ്പ് റൗണ്ട് മത്സരങ്ങള്‍ ടിവ.വിയില്‍ കാണുന്ന ചിത്രങ്ങളും ഋഷി സുനക് നേരത്തെ പങ്കു വെച്ചിരുന്നു.