ബുറേവി ചുഴലിക്കാറ്റ് ശ്രീലങ്കൻ തീരത്തേക്ക് അടുത്ത സാഹചര്യത്തിൽ തെക്കൻ തമിഴ്നാട്ടിൽ കനത്തമഴ തുടങ്ങി. ഒരാഴ്ചയ്ക്കിടെ തമിഴ്നാട്ടിലേക്ക് എത്തുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണ് ഇത്. കനത്ത മഴ തുടരുന്നതിനാൽ ന്യാകുമാരി അടക്കം നാല് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. 90 കിമീ വേഗതയിലാവും ബുറേവി തമിഴ്നാട്ടിലേക്ക് പ്രവേശിക്കുകയെന്നാണ് സൂചന.
തിരുവനന്തരം നെയ്യാറ്റിൻകര വഴി ചുഴലിക്കാറ്റ് കടന്നുപോകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. തെക്കൻ കേരളത്തിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് നാളെ നാലു ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ട്.ബുറേവി ചുഴലിക്കാറ്റിന്റെ കേരളത്തിലെ വേഗത അറുപത് മുതൽ എഴുപത്തിയഞ്ച് കിലോമീറ്റർ വരെ ആയേക്കാം എന്നാണ് സൂചന. കൊല്ലം,തിരുവന്തപുരം ജില്ലകളിൽ ചുഴലിക്കാറ്റിനെ തുടർന്നുള്ള നാശനഷ്ടം കൂടാനും സാധ്യതയുണ്ട്.
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് വിലക്കേർപ്പെടുത്തി. കടലിൽ പോയവരെ മടക്കിവിളിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണ്.