ന്യൂഡല്‍ഹി: അര്‍ജന്റീന ഫുട്ബോള്‍ താരം മെസി പ്രമുഖ ലേണിങ് ആപ്പായ ബൈജൂസിന്റെ അംബാസഡര്‍.
മെസി ബൈജൂസിന്റെ ഗ്ലോബല്‍ അംബാസഡറാകുന്നതിനുള്ള കരാറില്‍ ഒപ്പുവെച്ചു. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന ആശയത്തോട് താല്പര്യമെന്ന് മെസി പറഞ്ഞതായി ബൈജൂസ് അറിയിച്ചു.
ബൈജൂസിന്റെ സാമൂഹിക പ്രതിബദ്ധത പരിപാടിയുടെ അംബാസഡര്‍ ആകാനാണ് ധാരണയായത്. എല്ലാവര്ക്കും വിദ്യാഭ്യാസം എന്ന പരിപാടിയുടെ അംബാസഡറായാണ് മെസി പ്രവര്‍ത്തിക്കുക.