വിവാദമായ കർഷക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ കർഷകർ നടത്തുന്ന സമരത്തിന് വീണ്ടും പിന്തുണയുമായി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആഭ്യന്തര വിഷയത്തിൽ ഇടപ്പെട്ടുവെന്ന ഇന്ത്യയുടെ ആരോപണം നിലനിൽക്കെയാണ് വീണ്ടും നിലപാട് ആവർത്തിച്ചുക്കൊണ്ട് കാനഡ രംഗത്തെത്തിയത്. ഈ വിഷയത്തിൽ നേരത്തെ അതൃപ്തി അറിയിക്കാനായി കനേഡിയന്‍ ഹൈക്കമ്മീഷണറെ ഇന്ത്യ വിളിച്ച് വരുത്തിയിരുന്നു. ജസ്റ്റിന് ട്രൂഡോ ഇന്ത്യയിലെ കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കാനഡ വിളിച്ച കോവിഡ് ചര്‍ച്ച ഇന്ത്യ ബഹിഷ്കരിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
അതേസമയം നിലവിൽ പുതിയ നിയമങ്ങളില്‍ ഭേദഗതിയാകാമെന്ന നിലപാട് യോഗം ചര്‍ച്ച ചെയ്തതായാണ് വിവരം. ചൊവ്വാഴ്ച കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ സ്വീകരിക്കേണ്ട ക്രമീകരണങ്ങളും പ്രധാനമന്ത്രിയുടെ സാന്നിധ്യത്തിൽ വിലയിരുത്തി. ഡൽഹിയിലേക്കുള്ള റോഡ്- റെയിൽ ഗതാഗതം ഡിസംബർ 8 ചൊവ്വാഴ്ച പൂർണമായും അടയ്ക്കും.