മുഹമ്മദിന്റെ കഥ പറഞ്ഞ മുസാഫിറിന്​ വരയാദരം

അപൂർവ്വ രോഗം ബാധിച്ച കണ്ണൂർ മാട്ടൂലിലെ ഒന്നര വയസുകാരൻ മുഹമ്മദിന്റെ ദയനീയാവസ്ഥ ലോകത്തിന്​ മുന്നിൽ അവതരിപ്പിച്ച മുസാഫിറിന്​ വരയിലൂടെ ആദരമൊരുക്കി കാർട്ടൂൺ ക്ലബ്ബ്‌ ഓഫ്‌ കേരള. എസ്‌.എം.എ എന്ന അപൂർവ്വരോഗത്തിന്റെ ​ ചികിത്സയ്ക്ക്‌ സോൾജെൻസ്മ എന്ന മരുന്നിനായി 18 കോടി രൂപയാണ്​ ലോകമെങ്ങുമുള്ള മലയാളികൾ ബാങ്ക്​ അക്കൗണ്ടിൽ നിറച്ചുനൽകിയത്​.

ലോകത്തെ ഏറ്റവും വില കൂടിയ ആ മരുന്നിന്‌ വേണ്ടിയുള്ള അഭ്യർഥനകൾക്ക്‌ പ്രതീക്ഷിച്ച ഫലം കാണാതെ വന്നപ്പോഴാണ്‌, ജനകീയ കമ്മറ്റി രൂപീകരിച്ചതും​ നാട്ടുകാരനും റേഡിയോ അവതാരകനുമായ മുസാഫിറിന്റെ വീഡിയോ പുറത്ത്‌ വന്നതും. അത്​ വൈറലായതോടെ, മിനുട്ടുകൾക്കകം തന്നെ ലക്ഷങ്ങൾ അക്കൗണ്ടിലേക്ക്‌ വന്നുതുടങ്ങി. ഒരാഴ്ചക്കകമാണ്‌ 18 കോടി പിരിഞ്ഞു കിട്ടിയത്‌. അതിലൂടെ പുതുജീവിതത്തിലേക്കുള്ള ചികിത്​സയിലാണ്​ ഒന്നര വയസ്സുകാരൻ മുഹമ്മദ്​.
കണ്ണൂർ റെഡ്​ എഫ്​.എമ്മിലെ റേഡിയോ അവതാരകനായ മുസാഫിർ അറിയപ്പെടുന്ന കാരിക്കേച്ചറിസ്​റ്റും കാർട്ടൂൺ ക്ലബ്ബ്‌ ഓഫ്‌ കേരളയിലെ അംഗവുമാണ്‌.

സഗീർ, രജീന്ദ്രകുമാർ തുടങ്ങിയ മുതിർന്ന കാർട്ടൂണിസ്റ്റുകൾ ഉൾപ്പെടെ കേരളത്തിലെ പ്രഗൽഭരായ കാർട്ടൂണിസ്​റ്റുകൾ മുസാഫിറി​ന്റെ കാരിക്കേച്ചറുകൾ തീർത്തു. ഓൺലൈനായി സംഘടിപ്പിച്ച പ്രദർശനം പ്രശസ്ത അവതാരക ലക്ഷ്മി നക്ഷത്ര​ ഉത്ഘാടനം ചെയ്തു. കാർട്ടൂൺ ക്ലബ്ബ്‌ ഓഫ്‌ കേരളയ്ക്ക്‌ വേണ്ടി കാർട്ടൂണിസ്റ്റ്‌ ഷാനവാസ്‌ മുടിക്കൽ ആണ്‌ പ്രദർശനം കോ-ഓർഡിനേറ്റ്‌ ചെയ്തത്‌. ഇരുപത്തി അഞ്ചോളം ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...