പ്രധാനമന്ത്രിയ്‌ക്കെതിരെ ഗോ ബാക്ക് ക്യാംമ്ബെയിന്‍: മലയാളിയായ തെന്നിന്ത്യന്‍ താരം ഓവിയക്കെതിരെ പോലീസ് കേസ്

പ്രധാനമന്ത്രിയ്‌ക്കെതിരെ ഹാഷ്ടാഗ് ക്യാംമ്ബെയിന്‍ നടത്തിയതിന് തെന്നിന്ത്യന്‍ താരവും മലയാളിയുമായി ഓവിയ ഹെലനെതിരെ പോലീസ് കേസ്. ഗോബാക്ക് മോദി ഹാഷ്ടാഗ് ക്യാംമ്ബെയിന്റെ പേരിലാണ് കേസ്. തമിഴ്‌നാട് ബിജെപി നേതൃത്വത്തിന്റെ പരാതിയില്‍ ചെന്നൈ എക്‌മോര്‍ പോലീസാണ് കേസെടുത്തത്.

ബിജെപി നിയമവിഭാഗം അംഗവും അഭിഭാഷകനുമായ എലെക്‌സിസ് സുധാകറാണ് ഓവിയയ്‌ക്കെതിരെ പരാതി നല്‍കിയത്. സൈബര്‍ സെല്‍ സിബി-സിഐഡി എസ്പിയ്ക്കാണ് സുധാകര്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഐടി ആക്‌ട് 69എ, 124എ, 153എ എന്നീ വകുപ്പുകള്‍ ചുമത്തി നടിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഫെബ്രുവരി 13നാണ് ഗോ ബാക്ക് മോദി എന്ന ഹാഷ്ടാഗ് ക്യാംമ്ബെയിനുമായി ഓവിയ എത്തിയത്. ഓവിയയുടെ ട്വീറ്റിന് പിന്നാലെ ഓട്ടേറെ പേര്‍ പ്രതിഷേധിക്കുകയും ഇത് ക്രമസമാധാന നില തകര്‍ത്തെന്നും പരാതിയില്‍ പറയുന്നു. നടിയുടെ വിദേശരാജ്യങ്ങളുമായുള്ള ബന്ധവും ആശയവിനിമയങ്ങളും അന്വേഷിക്കണം. നടിയുടെ പാസ്‌പോര്‍ട്ട് പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

സ്തനാര്‍ബുദം ചികിത്സിച്ച് ഭേദമാക്കാം

ഡോ.രമ്യ ബിനേഷ് കൺസൽട്ടൻറ് ഗൈനക് ഓങ്കോ സർജറി, ആസ്റ്റർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ കോട്ടക്കൽ മലപ്പുറം സ്തനാര്‍ബുദം എളുപ്പത്തില്‍ തിരിച്ചറിയാവുന്നതാണെന്നറിയാത്തവര്‍, ഏറ്റവും ഫലപ്രദമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണെന്നറിയാത്തവര്‍, സ്തനാര്‍ബുദം തിരിച്ചറിയാനുള്ള മാര്‍ഗ്ഗങ്ങളെക്കുറിച്ചറിയാത്തവര്‍ പുതിയ കാലത്ത് വളരെ...

വടക്കഞ്ചേരി ബസ് അപകടം: മരണം ഒമ്ബത് ആയി, 12 പേര്‍ക്ക് ഗുരുതര പരിക്ക്

പാ​​​ല​​​ക്കാ​​​ട്: വടക്കഞ്ചേരിയില്‍ ​​​​കെ.എ​​​സ്.​​​ആ​​​ര്‍.​​​ടി.​​സി​​​ ​​​ബ​​​സി​​​ന് ​​​പി​​​ന്നി​​​ല്‍​​​ ​​​ടൂ​​​റി​​​സ്റ്റ് ​​​ബ​​​സ് ​​​ഇ​​​ടി​ച്ചു​ണ്ടായ അ​പ​ക​ട​ത്തി​ല്‍​ ​മരണം ഒമ്ബതായി. പാ​​​ല​​​ക്കാ​​​ട് ​​​വ​​​ട​​​ക്ക​​​ഞ്ചേ​​​രി​​​ ​​​അ​​​ഞ്ചു​​​മൂ​​​ര്‍​​​ത്തി​​​ ​​​മം​​​ഗ​​​ലം​​​ ​​​കൊ​​​ല്ല​​​ത്ത​​​റ​​​ ​​​ബ​​​സ്റ്റോ​​​പ്പി​​​ന് ​​​സ​​​മീ​​​പ​​​ത്ത് ​​​അര്‍ദ്ധരാത്രി​​​ 12.30​​​ ​​​ഓ​​​ടെ​​​യാ​​​ണ് ​​​സം​​​ഭ​​​വം.​​​ എറണാകുളം ​മു​​​ള​​​ന്തു​​​രു​​​ത്തി​​​ ​​​വെട്ടിക്കല്‍...

ആമിറിന്റെ ലാല്‍ സിങ് ഛദ്ദ നെറ്റ്ഫ്ളിക്സില്‍ എത്തി

വമ്ബന്‍ പ്രതീക്ഷകളുമായി തിയറ്ററില്‍ എത്തിയ ചിത്രമായിരുന്നു ആമിര്‍ ഖാന്റെ ലാല്‍ സിങ് ഛദ്ദ. ക്ലാസിക് സിനിമയായ ഫോറസ്റ്റ് ​ഗമ്ബിന്റെ റീമേക്കായി എത്തിയ ചിത്രത്തിന് വന്‍ പരാജയമാണ് നേരിടേണ്ടി വന്നത്. ബോക്സ് ഓഫിസില്‍ തകര്‍ന്നടിഞ്ഞതിനൊപ്പം ആമിര്‍...