ജനന സര്‍ട്ടിഫിക്കറ്റ്​ പൗരത്വ രേഖയാക്കാനൊരുങ്ങുന്നു; സുപ്രധാന തീരുമാനങ്ങള്‍ക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: സെപ്​തംബര്‍ 18ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിവിധ മന്ത്രാലയങ്ങളുടെ സെക്രട്ടറിമാരും തമ്മില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചയില്‍ സുപ്രധാന തീരുമാനങ്ങള്‍ ഉരുത്തിരിഞ്ഞതായി സൂചന. ജനന സര്‍ട്ടിഫിക്കറ്റ്​ പൗരത്വ രേഖയാക്കല്‍, വ്യാപാര കരാറുകളില്‍മേല്‍ ​തൊഴില്‍ ഉറപ്പാക്കല്‍, പൊതുപരിസ്ഥിതി നിയമം, കുടുംബങ്ങളുടെ വിവര ശേഖരണം തുടങ്ങിയ 60 ഓളം പ്രധാനതീരുമാനങ്ങള്‍ പ്രേത്യകമായി പരിഗണിച്ചാണ്​ നടപ്പാക്കാനൊരുങ്ങുന്നത്​​.

ചര്‍ച്ചയില്‍ പ്രധാനമന്ത്രി നിര്‍ദേശിച്ച കാര്യങ്ങളില്‍ പഠനം നടത്തി അടിയന്തിരമായി റിപ്പോര്‍ട്ട്​ സമര്‍പ്പിക്കാനായി കാബിനറ്റ്​ സെക്രട്ടറി രാജീവ്​ ഗൗബ വകുപ്പുകളുടെ സെക്രട്ടറിമാര്‍ക്ക്​ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ഈ റിപ്പോര്‍ട്ടിനനുസൃതമായിരിക്കും തുടര്‍നടപടികള്‍.

സിവില്‍ സര്‍വീസ്​ പരിഷ്​കരണം, ബിസിനസ്​ അന്തരീക്ഷം വികസിപ്പിക്കല്‍, വിവരസാ​ങ്കേതിക വിദ്യയെ ഭരണത്തിനായി ഉപയോഗപ്പെടുത്തല്‍ എന്നിവയും നിര്‍ദേശത്തിലുണ്ട്​. രാജ്യത്തി​െന്‍റ സാമ്ബത്തിക സ്ഥിതി മോശമായ സാഹചര്യത്തില്‍ അതിനെ ഉ​ത്തേജിപ്പിക്കുന്ന പദ്ധതികള്‍ക്കാണ്​ 60 ഇന പരിപാടിയില്‍​ പ്രധാനമായും ഊന്നല്‍ കൊടുക്കുന്നത്​.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഡിമെൻഷ്യയെ അറിയുക, അൽഷിമേഴ്സിനെ മനസ്സിലാക്കാം.

വിവരങ്ങൾക്ക് കടപ്പാട്: ഡോ. ശ്രീവിദ്യ എൽ കെ,കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ് ആസ്റ്റർ മിംസ്, കോഴിക്കോട് 2005 ൽ ബ്ലസി സംവിധാനം ചെയ്ത തന്മത്ര എന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ച കഥാപാത്രത്തിലൂടെയായിരിക്കും വലിയ വിഭാഗം മലയാളികളും ഒരു പക്ഷേ...

‘ഞാന്‍ ആരെയും തെറി പറഞ്ഞിട്ടില്ല; അപമാനിച്ചതിന് മറുപടി കൊടുത്തു’: ശ്രീനാഥ് ഭാസി

യൂട്യൂബ് ചാനല്‍ അവതാരകയോട് മോശമായി സംസാരിച്ച സംഭവത്തില്‍ പ്രതികരണവുമായി ശ്രീനാഥ് ഭാസി. താന്‍ ആരെയും തെറിവിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്ന് ശ്രീനാഥ് ഭാസി പറഞ്ഞു. ചട്ടമ്ബി...

ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി; ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​ക്ക് ആ​റ് വി​ക്ക​റ്റ് ജ​യം

നാ​ഗ്പു​ര്‍: ര​ണ്ടാം ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​യ്ക്ക് എ​ട്ടി​ന്‍റെ പ​ണി​കൊ​ടു​ത്ത് ഇ​ന്ത്യ. മ​ഴ​യെ തു​ട​ര്‍​ന്ന് എ​ട്ട് ഓ​വ​റാ​ക്കി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ ആ​റ് വി​ക്ക​റ്റ് ജ​യം സ്വ​ന്ത​മാ​ക്കി. ഇ​തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​ന്പ​ര 1-1ല്‍ ​എ​ത്തി....