കോട്ടയം: രാജീവ് ഗാന്ധിയുടെ ഓര്‍മ്മകളെ പോലും കേന്ദ്രം ഭയപ്പെടുന്നുവെന്ന് ഉമ്മന്‍ ചാണ്ടി. ഭയപ്പെടുന്നതുകൊണ്ടാണ് പരമോന്നത കായിക ബഹുമതിയുടെ പേരു മാറ്റുവാന്‍ ബി.ജെ.പി. സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ജില്ല കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 77 ാം ജന്മദിനാചരണ പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.
രാജീവ് ഗാന്ധി വിഭാവനം ചെയ്ത പഞ്ചായത്തിരാജ് നഗരപാലികാ നിയമമാണ് അധികാര വികേന്ദ്രീകരണത്തിന്റെ അടിസ്ഥാന ശിലയെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി പാര്‍ലമെന്റില്‍ അവതരിപ്പിച്ച പഞ്ചായത്ത് രാജ് നിയമം ഇടതുപക്ഷവും ബി.ജെ.പി.യും ചേര്‍ന്ന് പരാജയപ്പെടുത്തിയെങ്കിലും പിന്നീട് അധികാരത്തില്‍ വന്ന കോണ്‍ഗ്രസ് ഗവണ്മെന്റ് ഈ നിയമം യാഥാര്‍ഥ്യമാക്കിയതാണ് രാജ്യപുരോഗതി ത്വരിതപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.