പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നല്‍കിവരുന്ന മണ്ഡലം വികസന ഫണ്ട് പൂര്‍ണമായും നിര്‍ത്തലാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചന. കോവിഡ ്-19 നേരിടാന്‍ എന്ന പേരില്‍ ഒന്നാംതരംഗം ആരംഭിച്ചപ്പോള്‍ 2022 വരെ നിര്‍ത്തിവെക്കാന്‍ കേന്ദ്ര കാബിനറ്റ് തീരുമാനിച്ചിട്ടുണ്ട്. യു.പി.എ സര്‍ക്കാര്‍ കൊണ്ടുവന്ന എം.പി ഫണ്ട് എന്ന ആശയത്തോട് എന്‍.ഡി.എ സര്‍ക്കാര്‍ എതിരാണ്. സ്റ്റാറ്റിസ്റ്റിക്കല്‍ ആന്‍ഡ് പ്രോഗ്രാം ഇംപ്ലിെമേന്റഷന് മന്ത്രാലയത്തിെന്റ റിപ്പോര്‍ട്ടും എം.പിമാര്‍ക്ക് എതിരാണ്.
16ാം ലോക്സഭയില്‍ 542 അംഗങ്ങളില്‍ 298പേര് ആദ്യ വര്‍ഷം ഒരു രൂപപോലും ചെലവഴിച്ചിട്ടില്ല. 2014 മുതല്‍ 2019വരെ എം.പിമാരായ 508 എം.പിമാര്‍ (93ശതമാനം) മുഴുവന്‍ തുകയും ചെലവഴിച്ചിട്ടില്ല. കേരളത്തിലെ ഉള്‍പ്പടെ 35 എം.പിമാരാണ് മുഴുവന്‍ തുകയും വിനിയോഗിച്ചത്. 1757കോടി അനുവദിച്ചതില്‍ 281കോടി രൂപയാണ് 543 എം.പിമാര്‍ വിനിയോഗിച്ചത്.
ഒരു കോടി രൂപയായിരുന്നു എം.പിമാര്‍ക്ക് വികസനത്തിെന്റ പേരില്‍ ലഭിച്ചത്. യു.പി.എ സര്‍ക്കാറാണ് ഇത് അഞ്ചുകോടി രൂപയായി വര്‍ധിപ്പിച്ചത്. അധികാരം ഉപയോഗിച്ച് ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ നീക്കം പരിശോധിച്ചാല്‍ എം.പി ഫണ്ട് നിര്‍ത്തലാക്കിയാല്‍ പ്രതിപക്ഷ മണ്ഡലങ്ങളിലേക്കുള്ള ഫണ്ട് കുറക്കുകയും ഇൗ ഫണ്ട് ബി.ജെ.പി മണ്ഡലങ്ങളില്‍ പദ്ധതികള്‍ക്കായി അനുവദിക്കുകയും ചെയ്യാം. ഇൗ രീതിയില്‍ രാഷ്ട്രീയ നേട്ടത്തിന് അവസരമിരിക്കെ കോവിഡ് 19െന്റ മറവില്‍ എം.പി.ഫണ്ട് പൂര്‍ണമായും നിര്‍ത്തലാക്കുകയെന്നത് ബി.ജെ.പി അജണ്ടയിലുണ്ട്.
നിലവിലെ ലോക്സഭയുടെ ആരംഭത്തില്‍ 2.5കോടി രൂപ വീതമാണ് എം.പിമാരുടെ അക്കൗണ്ടില്‍ നല്‍കിയിരിക്കുന്നത്. ഇതു ചെലവഴിച്ച ശേഷം മാത്രമേ അടുത്ത 2.5 കോടി ലഭിക്കുകയുള്ളൂ. സി.എ.ജി റിപ്പോര്‍ട്ട് പ്രകാരം എം.പി ഫണ്ട് വിനിയോഗ തോത് കുറവായതിനാല്‍ കഴിഞ്ഞ ലോക്സഭയിലെതന്നെ 85 ശതമാനം ഫണ്ടും കേന്ദ്രത്തിെന്റ കൈവശമുണ്ട്. എം.പിമാര്‍ക്ക് ലഭിക്കുന്ന അഞ്ചുകോടി രൂപ ഏഴുമണ്ഡലങ്ങള്ക്കായി വിഭജിക്കണം. ഇതു വര്‍ധിപ്പിക്കണമെന്ന് എം.പിമാര്‍ ആവശ്യപ്പെടുേമ്ബാഴാണ് എം.പി ഫണ്ട് തന്നെ നിര്‍ത്തുന്നതിനെക്കുറിച്ചാണ് തങ്ങള്‍ ആലോചിക്കുന്നതെന്ന് പ്രധാനമന്ത്രി പറയുന്നത്. എം.പി ഫണ്ട് പൂര്‍ണമായും നിര്‍ത്തുമോയെന്ന് സംശയിക്കുന്നതായി രാജ്മോഹന്‍ ഉണ്ണിത്താന് എം.പി പറഞ്ഞു