ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ കേരള സന്ദര്‍ശനത്തിനെത്തുന്നു. ഈ മാസം 29നാണ് കേന്ദ്രമന്ത്രിയുടെ കേരളാ സന്ദര്‍ശനം.
കേരളത്തിലെ ബി.ജെ.പി-എസ്.ഡി.പി.ഐ സംഘര്‍ഷങ്ങളുടെയും കൊലപാതകങ്ങളുടെയും പശ്ചാത്തലത്തില്‍ അമിത് ഷായുടെ വരവ് എന്ന പ്രത്യേകതയുമുണ്ട്.
തെരഞ്ഞെടുപ്പുകളില്‍ സംസ്ഥാനത്തേറ്റ കനത്ത പരാജയത്തിന് ശേഷമുള്ള കേന്ദ്രമന്ത്രിയുടെ ആദ്യ വരവ് കൂടിയാണ്. അമിത് ഷായുടെ വരവ് സംസ്ഥാനത്തെ സംഘടനാ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കൂടിയാണെന്നും വിലയിരുത്തുന്നുണ്ട്.