മങ്കിപോക്സ് സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര മെഡിക്കല്‍ സംഘം കേരളത്തിലെത്തി. രോഗി ചികിത്സയിലുള്ള തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സംഘം സന്ദര്‍ശിക്കും. ആരോഗ്യവകുപ്പ് ഡയറക്ടറുമായും ഉന്നത ഉദ്യോഗസ്ഥരുമായും കേന്ദ്ര മെഡിക്കല്‍ സംഘം ചര്‍ച്ച നടത്തി.
കൊല്ലത്തും സന്ദര്‍ശനം നടത്തും. മന്ത്രിയുമായി ചര്‍ച്ച നടത്തിയ സംഘം സര്‍ക്കാര്‍ അനുമതി കിട്ടിയതിന് ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അറിയിച്ചു.
അതേ സമയം മങ്കിപോക്സ് ബാധിച്ച രോഗി സഞ്ചരിച്ച കൊല്ലത്തെ കാര്‍ ഡ്രൈവറെ അന്വേഷണത്തിനൊടുവില്‍ കണ്ടെത്തി. രോഗിയുടെ സഹോദരന് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇന്ന് രാവിലെയാണ് പൊലീസ് അന്വേഷണത്തില്‍ ഡ്രൈവറെ കണ്ടെത്തിയത്.
തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലുള്ള യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മാതാപിതാക്കളും ഇവിടെ നിരീക്ഷണത്തിലുണ്ട്.
ലക്ഷണങ്ങള്‍ കണ്ടാല്‍ മാത്രമേ ഇവരുടെ സാംപിള്‍ പരിശോധനയ്ക്ക് അയയ്ക്കൂ.