ഡല്‍ഹി: പെഗാസസ് ഫോണ്‍ ചോര്‍ത്തല്‍ വിഷയത്തിലെ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്കി. ഫോണ്‍ചോര്‍ച്ച വിവരങ്ങള്‍ പരിശോധിക്കാന്‍ കേന്ദ്രം ഒരു വിദഗദ്ധ സമിതിയെ നിയോഗിക്കുമെന്നും ഇവര്‍ പ്രശ്നത്തിന്റെ വിവിധ വശങ്ങള് പരിശോധിക്കുമെന്നും സുപ്രീംകോടതിയെ കേന്ദ്രം അറിയിച്ചു.
കേസ് സുപ്രീംകോടതി പരിഗണിക്കാന്‍ പോകുമ്പോഴാണ് രണ്ട് പേജുള്ള സത്യവാങ്മൂലം സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇന്നത്തെ അവസാനത്തെ കേസായി പെഗാസസ് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. പെഗാസസ് വിഷയത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് പത്ത് ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയിലുളളത്.
പെഗാസസ് വിവാദങ്ങള്‍ അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ്. എങ്കിലും ഇവ പരിശോധിക്കാന്‍ ഒരു വിദഗ്ധ സമിതിക്ക് രൂപം നല്‍കും എന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്.