പ്രൗഢി വിടാതെ ചാമ്ബ്യന്മാര്‍; ഓസീസിനെതിരെ 4-1ന് ജയം

ഗ്രൂപ്പ് ഡിയില്‍ ഓസ്‌ട്രേലിയ -ഫ്രാന്‍സ് ആവേശപ്പോരാട്ടത്തിന് സാക്ഷിയായി അല്‍ ജനൂബ് സ്‌റ്റേഡിയം. നിലവിലെ ലോക ചാമ്ബ്യന്‍മാരായ ഫ്രാന്‍സ് ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് ഓസീസിനെ പരാജയപ്പെടുത്തി.

ഇരട്ട ഗോളോടെ നാലാം ഗോള്‍ ജിറൂഡ് ഫ്രാന്‍സിനായി നേടി. കിലിയന്‍ എംബാപെയുടെ മനോഹര ഹെഡറിലൂടെയായിരുന്നു ഫ്രഞ്ച് സംഘത്തിന്റെ മൂന്നാം ഗോള്‍. ആദ്യപകുതിയില്‍ തന്നെ ഇരുടീമുകളും മൂന്ന് ഗോളുകളോടെ കളി മികവ് നിലനിര്‍ത്തിയുള്ള നീക്കങ്ങളായിരുന്നു.(france won against australia fifa world cup 22)

ഓസീസ് വല തകര്‍ത്ത് 32ാം മിനുറ്റില്‍ ഫ്രാന്‍സി വേണ്ടി ജിറൂഡാണ് ഗോള്‍ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിലും ജിറൂഡ് മികച്ച കളിയാണ് കാഴ്ചവച്ചത്. ഫ്രാന്‍സിന് വേണ്ടി 50ാം ഗോള്‍ നേടിയ താരമായി ഇതോടെ ജിറൂഡ്.

രണ്ടാം പകുതിയുടെ 60ാം മിനിറ്റില്‍ ഓസ്‌ട്രേലിയയുടെ മിച്ചല്‍ ഡ്യൂകിന് മഞ്ഞ കാര്‍ഡ് കിട്ടി.
26ാം മിനിറ്റിലാണ് ഓസ്‌ട്രേലിക്കെതിരെ ചാമ്ബ്യന്‍മാര്‍ ആദ്യഗോള്‍ നേടിയത്. 14ാം നമ്ബര്‍ താരം റാബിയോയുടെ ഗോള്‍ ഫ്രാന്‍സിനെ വലിയ കാത്തിരിപ്പില്ലാതെ മികച്ച ഫോമിലേക്ക് വളരെ പെട്ടന്നുതന്നെ തിരിച്ചെത്തുകയായിരുന്നു.

മത്സരം തുടങ്ങിയ ഫ്രാന്‍സിന് മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങേണ്ടി വന്നിരുന്നു. മത്സരത്തിന്റെ ഒന്‍പതാം മിനിറ്റില്‍ ഗുഡ്‌വിന്‍ നേടിയ ക്രേഗ് ഗുഡ്‌വിന്റെ മിന്നുള്ള ഗോളില്‍ ഓസ്‌ട്രേലിയയാണ് ആദ്യം മുന്നിലെത്തിയത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

കോസ്മെറ്റിക്ക് സർജറി നിത്യയൗവനത്തിലേക്കുള്ള മാർഗമോ?

  Dr. Krishna Kumar KS Senior Consultant - Microvascular Surgery, Aster MIMS Calicut മനുഷ്യൻ ഉണ്ടായ കാലം മുതലെ തുടങ്ങിയതാണ് സൗന്ദര്യവും നിത്യയൗവ്വനവും സ്വപ്നം കണ്ടുള്ള നമ്മുടെ യാത്ര. ബി.സി അറുന്നൂറാം നൂറ്റാണ്ടിൽ...

രാജ്യത്തെ ആറ് സംസ്ഥാനങ്ങൾ കൂടി 5ജി സേവനത്തിലേക്ക്തുടക്കമിട്ട് ജിയോ

രാജ്യത്തെ ആറ് സംസ്ഥാനങ്ങളിൽ കൂടി 5ജി സേവനങ്ങൾ ആരംഭിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്ക് റിലയൻസ് ജിയോ ആണ് 5ജി സേവനങ്ങൾ കൊണ്ടുവരുന്നത്. അരുണാചൽ പ്രദേശ്, മണിപ്പൂർ, മേഘാലയ, മിസോറാം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളാണ്...

‘ബി.ബി.സി ഡോക്യുമെന്ററി’ ട്വിറ്റര്‍ സെന്‍സര്‍ ചെയ്തതെന്ന് റിപ്പോര്‍ട്ട്; പ്രതികരിച്ച്‌ ഇലോണ്‍ മസ്ക്

ഗുജറാത്ത് വംശഹത്യയെ കുറിച്ചുള്ള ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദി മോദി ക്വസ്റ്റ്യന്‍' രാജ്യത്ത് നിരോധിച്ചത് വലിയ പ്രതിഷേധങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. ബി.ജെ.പിയുടെ തടയല്‍ ശ്രമങ്ങളെ അതിജീവിച്ച്‌ രാജ്യവ്യാപകമായി ഡോക്യുമെന്ററിയുടെ പൊതുപ്രദര്‍ശനങ്ങള്‍ പൊടിപൊടിക്കുകയാണ്. യൂട്യൂബിന് പുറമേ, ഫേസ്ബുക്ക്, ട്വിറ്റര്‍...