ചന്ദ്രിക കള്ളപ്പണക്കേസ്; ഇ ഡി അന്വേഷണം സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം മേല്‍പാലം അഴിമതി വഴി ലഭിച്ച പണം ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ വെളിപ്പിച്ചെന്ന ആരോപണത്തില്‍ ഇബ്രാഹിംകുഞ്ഞിനെതിരായ ഇ.ഡി അന്വേഷണത്തിന് സ്റ്റേ. സിംഗിള്‍ ബെഞ്ച് ഉത്തരവാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തത്. രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

കേസില്‍ എന്‍ഫോഴ്സ്മെന്റും അന്വേഷിക്കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

തന്റെ ഭാഗം കേള്‍ക്കാതെയായിരുന്നു ഹര്‍ജിയിലെ നടപടിയെന്നും ഇതു സുപ്രീം കോടതി ഉത്തരവുകള്‍ക്കു വിരുദ്ധമാണെന്നും അപ്പീലില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അന്വേഷണത്തിന്റെ മറവില്‍ ഇഡിയും വിജിലന്‍സും പീഡിപ്പിച്ചെന്നും ഹര്‍ജിയിലുണ്ട്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...