മഞ്ജുവാര്യരും, സണ്ണി വെയ്നും പ്രധാന വേഷത്തിലെത്തുന്ന ചതുര്‍മുഖം സി- 5 ഒ.ടി.ടിയിലൂടെ ഇന്ന് മുതല്‍ സ്ട്രീമിംഗ് ആരംഭിക്കും. രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.
അനില്‍കുമാറും അഭയ കുമാറും ചേര്‍ന്നാണ് ചതുര്‍മുഖം തിരക്കഥ ഒരുക്കിയിരിക്കുന്നത്. നേരത്തെ, കൊവിഡ് രണ്ടാം തരംഗത്തെ തുടര്‍ന്നായിരുന്നു ചിത്രം തീയേറ്ററില്‍ നിന്നും പിന്‍വലിച്ചത്.