മുംബൈ ഇന്ത്യന്‍സിനെ തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സ്

ദുബായ്: ഐപിഎല്‍ രണ്ടാം പാദത്തിലെ ആദ്യ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന് 20 റണ്‍സ് ജയം. 157 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ മുംബൈയ്ക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മൂന്ന് വിക്കറ്റ് നേടിയ ബ്രാവോയും രണ്ട് വിക്കറ്റ് നേടിയ ദീപക് ചാഹറുമാണ് ചെന്നൈക്ക് ജയമൊരുക്കിയത്.

50 റണ്‍സ് നേടി പുറത്താവാതെ നിന്ന സൗരവ് തിവാരി മാത്രമാണ് മുംബൈ നിരയില്‍ പിടിച്ചുനിന്നത്. ടോസ് നേടിയ ചെന്നൈ സൂപ്പര്‍ കിങ്സ് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഋതുരാജ് ഗെയ്ക്വാദിന്റെ അപരാജിത ചെറുത്തുനില്‍പ്പിന്റെ മികവിലാണ് ചെന്നൈ ഭേദപ്പെട്ട സ്കോര്‍ലെത്തിയത്. ഋതുരാജ് 58 പന്തില്‍ 88 റണ്‍സെടുത്തു.

ഫഫ് ഡുപ്ലെസി, മൊയിന്‍ അലി, അമ്ബാട്ടി റായിഡു എന്നീ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ റണ്‍സെടുക്കാതെ പുറത്തായത് ചെന്നൈക്ക് വന്‍ ആഘാതം നല്‍കിയിരുന്നു. തുടര്‍ന്ന് ക്രീസിലെത്തിയ റെയ്ന (4), ധോണി (4) എന്നിവര്‍ക്കും പൊരുതി നോക്കാന്‍ പോലും കഴിഞ്ഞില്ല. ഒരു ഭാഗത്ത് ഋതുരാജ് പിടിച്ചു നില്‍ക്കുമ്ബോള്‍ ജഡേജ (26) ബ്രാവോവും (23) ആണ് കൂട്ടായി നിന്നത്.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

മുഖ്യമന്ത്രിയുടെ യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപ ചിലവ്

തിരുവനന്തപുരം: മുഖ്യമന്ത്രിയും മന്ത്രിമാരും അടങ്ങിയ സംഘം ഇന്ന് രാത്രി യൂറോപ്യന്‍ സന്ദര്‍ശനത്തിനായി യാത്രതിരിക്കും. യൂറോപ്യന്‍ പര്യടനത്തിന് വീഡിയോ ഫോട്ടോ ചിത്രീകരണത്തിനായി വന്‍തുകയാണ് വകയിരുത്തിയിരിക്കുന്നത്. വീഡിയോ, ഫോട്ടോ കവറേജിനായി മാത്രം ഏഴു ലക്ഷം രൂപയാണ് സര്‍ക്കാര്‍...

റോഷാക്ക് ഒക്ടോബര്‍ 7 ന് തിയേറ്ററുകളിലേക്ക്

പ്രേക്ഷകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന നിസ്സാം ബഷീര്‍ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം റോഷാക്ക് ഒക്ടോബര്‍ ഏഴാം തീയതി തിയേറ്ററുകളില്‍ റിലീസ് ചെയ്യും. ചിത്രത്തിന്റെ സെന്‍സറിങ് പൂര്‍ത്തിയായി ക്ലീന്‍ യു എ സര്‍ട്ടിഫിക്കറ്റ് ആണ്...

സാ​ള്‍​ട്ട് വെ​ടി​ക്കെ​ട്ടി​ല്‍ പാ​ക്കി​സ്ഥാ​നെ ത​ക​ര്‍​ത്ത് ഇം​ഗ്ല​ണ്ട്

ലാ​ഹോ​ര്‍: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​റാം ട്വ​ന്‍റി-20​യി​ല്‍ ത​ക​ര്‍​പ്പ​ന്‍ ജ​യം സ്വ​ന്ത​മാ​ക്കി ഇം​ഗ്ല​ണ്ട്. ഫി​ലി​പ്പ് സാ​ള്‍​ട്ടി​ന്‍റെ(41 പ​ന്തി​ല്‍ 87*) മി​ക​വി​ലാ​ണ് പാ​ക്കി​സ്ഥാ​ന്‍ ഉ​യ​ര്‍​ത്തി​യ 170 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം ഇം​ഗ്ല​ണ്ട് അ​നാ​യാ​സം മ​റി​ക​ട​ന്ന് പ​ര​മ്ബ​ര​യി​ല്‍ ഒ​പ്പ​മെ​ത്തി​യ​ത്. നേ​ര​ത്തെ, ടോ​സ് ന​ഷ്ട​പ്പെ​ട്ട്...