ഐപിഎല്‍ രണ്ടാം പാദം: പരിശീലനം തുടങ്ങി ചെന്നൈ സൂപര്‍ കിംഗ്‌സ്

ദുബൈ: ( 20.08.2021) സെപ്റ്റംബര്‍ 19ന് പുനരാരംഭിക്കുന്ന ഐപിഎല്‍ രണ്ടാം പാദത്തിനുള്ള തയ്യാറെടുപ്പില്‍ ഫ്രാഞ്ചസികള്‍. മുന്‍ ചാമ്ബ്യന്മാരായ ചെന്നൈ സൂപര്‍ കിംഗ്‌സ് പരിശീലനം തുടങ്ങി. എംഎസ് ധോണിയുടെ നേതൃത്വത്തില്‍ ദുബൈയിലെ ഐസിസി ക്രികെറ്റ് അകാഡമിയിലാണ് സി എസ് കെയുടെ പരിശീലനം. ആറ് ദിവസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് ടീമിന്റെ പരിശീലനം. ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹെയ്‌സല്‍വുഡും ടീമിനൊപ്പമുണ്ട്.

സിഎസ്‌കെയാണ് ഐപിഎല്‍ രണ്ടാം പാദത്തില്‍ ആദ്യം പരിശീലനത്തിന് ഇറങ്ങിയത്. നിലവിലെ ചാംപ്യന്മാരായ മുംബൈ ഇന്ത്യന്‍സ് ശെയ്ക് സെയ്ദ് സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച പരിശീലനം ആരംഭിക്കും.
ഡല്‍ഹി ക്യാപിറ്റല്‍സ് ടീം ശനിയാഴ്ച യുഎഇയിലേക്ക് പറക്കും. നായകന്‍ ശ്രേയസ് അയ്യര്‍ ഫിറ്റ്‌നസ് കോചിനൊപ്പം നേരത്തേ തന്നെ ദുബൈയില്‍ എത്തിയിട്ടുണ്ട്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ അടക്കമുള്ള മറ്റ് ടീമുകള്‍ ഉടന്‍ തന്നെ യുഎഇയിലെത്തും.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...