കാര്‍ഷിക നിയമം ; കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

കാര്‍ഷിക നിയമഭേദഗതി നടപ്പാക്കുന്നത് താത്കാലികമായി തടഞ്ഞ് സുപ്രീം കോടതി. കര്‍ഷക സമരം കൈകാര്യം ചെയ്തതില്‍ കേന്ദ്ര സര്‍ക്കാരിന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനവും നേരിടേണ്ടി വന്നു. കാര്‍ഷിക നിയമം പഠിക്കാന്‍ വിദഗ്ത സമിതിയെ രൂപീകരിക്കണമെന്നും സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതുവരെ നിയമം സ്റ്റേ ചെയ്തുകൂടേയെന്നും കോടതി ആരാഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ബില്ലിനെതിരെ പ്രതിഷേധം ഉയര്‍ന്നതും കോടതി ചൂണ്ടിക്കാട്ടി.

ഒരു കൂട്ടം ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനക്ക് വന്നത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ അധ്യക്ഷനായ 3 അംഗ ബെഞ്ച് കേസ് പരിഗണിക്കുന്നതിനിടെയാണ് വിമര്‍ശനം ഉന്നയിച്ചത്.

കാര്‍ഷിക നിയമഭേദഗതിക്ക് തുടക്കം കുറിച്ചത് മുന്‍ സര്‍ക്കാരാണെന്ന് എജി കോടതിയില്‍ വാദിച്ചു. അതേസമയം ഈ വാദം ഈ സര്‍ക്കാരിനെ രക്ഷിക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ മരവിപ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഇല്ലെങ്കില്‍ തങ്ങള്‍ അത് സ്‌റ്റേ ചെയ്യുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നല്‍കി.

Similar Articles

Comments

LEAVE A REPLY

Please enter your comment!
Please enter your name here

Advertisment

Most Popular

ഫിഫ ലോകകപ്പ്: ഇന്നു മുതല്‍ ടിക്കറ്റെടുക്കാം

ദോഹ: ലോകകപ്പ് പോരാട്ടത്തിലേക്കുള്ള കാത്തിരിപ്പുദിനങ്ങള്‍ രണ്ടു മാസത്തിലും താഴെയെത്തിയതിനു പിന്നാലെ മാച്ച്‌ ടിക്കറ്റുകള്‍ സ്വന്തമാക്കാന്‍ ആരാധകര്‍ക്ക് ഇന്നു മുതല്‍ അവസരം. അവസാനഘട്ടമായ ലാസ്റ്റ് മിനിറ്റ് സെയില്‍ ഖത്തര്‍ സമയം ഉച്ച 12 മണിയോടെ ആരംഭിക്കും....

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും കുറവ്

കോഴിക്കോട്: സംസ്ഥാനത്ത് സ്വര്‍ണ വില വീണ്ടും കുറഞ്ഞു. പവന് 320 രൂപ കുറഞ്ഞ് 36,640 രൂപയായി. ഗ്രാമിന് 40 രൂപ താഴ്ന്ന് 4,580 രൂപ‍യിലാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച 36,960 രൂപയായിരുന്നു ഒരു പവന്‍...

ലോകത്തിലാദ്യമായി വിദേശ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ക്ക് ഹൗസ് ബോട്ടില്‍ ചികിത്സ ഒരുക്കി ആസ്റ്റര്‍ മെഡ്‌സിറ്റി

ലോക ടൂറിസം ദിനത്തില്‍ ആരോഗ്യരംഗത്ത് പുത്തന്‍ ആശയവുമായി ആസ്റ്റര്‍ മെഡ്‌സിറ്റി കൊച്ചി, സെപ്റ്റംബർ 26,2022: ഈ വർഷത്തെ ടൂറിസം ദിനത്തോടനുബന്ധിച്ച് പുതിയ ഉദ്യമത്തിന് തുടക്കം കുറിക്കുകയാണ് ആസ്റ്റർ മെഡ്സിറ്റി. മെഡിക്കൽ ടൂറിസത്തിന് ഏറെ പ്രാധാന്യം...