പിണറായി വിജയൻ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പുറപ്പെട്ടു. കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും പുലർച്ചെ 4.40 നുള്ള എമിറേറ്റ്സ് വിമാനത്തിലാണ് മുഖ്യമന്ത്രി യാത്ര തിരിച്ചത്.
ഭാര്യ കമലയും പേഴ്സണൽ അസിസ്റ്റന്റ് സുനീഷും മുഖ്യമന്ത്രിക്കൊപ്പമുണ്ട്. അമേരിക്കയിലെ മയോ ക്ലിനിക്കിൽ വെച്ചാണ് മുഖ്യമന്ത്രിയുടെ ചികിത്സ. ഈ മാസം 29 വരെ ചികിത്സ തുടരും.
മുഖ്യമന്ത്രിയുടെ അസാന്നിധ്യത്തിൽ പകരം ആർക്കും ചുമതല നൽകിയിട്ടില്ല. ക്യാബിനറ്റ് യോഗത്തിലുൾപ്പെടെ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കും. സർക്കാർ ചിലവിലാണ് യാത്ര.